Kerala

നല്ല അന്വേഷണ ഉദ്യോഗസ്ഥന് വേണ്ടത് സ്വാതന്ത്ര്യം,ന്യായസ്ഥത,ലക്ഷ്യബോധം : ജസ്റ്റിസ് എ കെ ജയശങ്കരന്‍

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്കുമായി സഹകരിച്ച് ക്രൈംബ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏറ്റെടുക്കുന്ന കേസിനെക്കുറിച്ച് വ്യക്തമായ ധാരണ അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണം.ഒപ്പം ആ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന നിയമത്തെക്കുറിച്ച് അഗാധമായ അറിവും അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണം

നല്ല അന്വേഷണ ഉദ്യോഗസ്ഥന് വേണ്ടത് സ്വാതന്ത്ര്യം,ന്യായസ്ഥത,ലക്ഷ്യബോധം : ജസ്റ്റിസ് എ കെ ജയശങ്കരന്‍
X

കൊച്ചി:സ്വാതന്ത്ര്യം,ന്യായസ്ഥത,ലക്ഷ്യബോധം എന്നിവയാണ് ഒരു നല്ല അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കേണ്ടതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ കെ ജയശങ്കരന്‍.ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്കുമായി സഹകരിച്ച് ക്രൈംബ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏറ്റെടുക്കുന്ന കേസിനെക്കുറിച്ച് വ്യക്തമായ ധാരണ അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണം.ഒപ്പം ആ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന നിയമത്തെക്കുറിച്ച് അഗാധമായ അറിവും അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ വ്യക്തമാക്കി.

കുറ്റകൃത്യങ്ങള്‍ ഹൈടെക് ആകുന്ന ഈ കാലഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും ഹൈടെക് ആകണമെന്നും അദ്ദേഹം പറഞ്ഞു.ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി,തിരുവനന്തപുരം റേഞ്ച് ഐജിപി ശ്രീജിത്,എറണാകുളം റേഞ്ച് ഐജിപി ഗോപേഷ് അഗ്രവാള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശില്‍പശാലയില്‍ റിസര്‍വ് ബാങ്ക് ജനറല്‍ മാനേജരായ സെഡ്രിക് ലോറന്‍സ്,പി മനോജ്,മാര്‍ക്കറ്റ് ഇന്റലിജന്റ്‌സ് യൂനിറ്റ് മാനേജര്‍ പ്രശാന്ത്,ആര്‍ബി ഐ ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ എ അഭിലാഷ്,ആദിത്യറായജാഡ,സൈബര്‍ സെക്യൂരിറ്റി വിദഗ്ദന്‍ റെബിറ്റ് ബാങ്കിംഗ് മേഖലയിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.ക്രൈംബ്രാഞ്ച് എറണാകുളം,തൃശൂര്‍,പാലക്കാട്,ഇടുക്കി,കോട്ടയം ജില്ലകളിലെ സബ്ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ എസ്പി വരെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശില്‍പശാലിയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it