കാനം രാജേന്ദ്രന്റെ സഹോദരന്‍ കാനം വിജയന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.മൃതശരീരം ഇന്ന് വൈകുന്നേരം നാലു മുതല്‍ ആറു വരെ മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടു വളപ്പില്‍ നടക്കും

കാനം രാജേന്ദ്രന്റെ സഹോദരന്‍ കാനം വിജയന്‍ അന്തരിച്ചു

കൊച്ചി: സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനും മൂവാറ്റുപുഴ ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറിയുമായ വിജയകുമാര്‍ (കാനം വിജയന്‍) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരന്നു അന്ത്യം.മൃതശരീരം ഇന്ന് വൈകുന്നേരം നാലു മുതല്‍ ആറു വരെ മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.തുടര്‍ന്ന് മൂവാറ്റുപുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും.സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടു വളപ്പില്‍ നടക്കും. ഭാര്യ: ഹേമ (റിട്ട.പ്രഫസര്‍ ശ്രീ ശങ്കര വിദ്യാപീഠം കോളജ് ഐരാപുരം),മകള്‍: ദിയ

RELATED STORIES

Share it
Top