Kerala

താന്‍ സി പി എമ്മിന്റെ തടവറയിലല്ല; മകനെതിരെ ആരോപണം ഉന്നയിക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍: കാനം രാജേന്ദ്രന്‍

എല്‍ദോ എബ്രാഹമിന് പോലിസ് മര്‍ദമനേറ്റു.സംഭവത്തില്‍ കലക്ടറുടെ അന്വേഷണ റിപോര്‍ട് വന്നതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കും.ആലപ്പുഴയില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവം പോലിസ് അന്വേഷിക്കുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

താന്‍ സി പി എമ്മിന്റെ തടവറയിലല്ല; മകനെതിരെ ആരോപണം ഉന്നയിക്കുന്നത്    നിക്ഷിപ്ത താല്‍പര്യക്കാര്‍: കാനം രാജേന്ദ്രന്‍
X

കൊച്ചി: സി പി ഐയുടെ നേതൃത്വത്തില്‍ എറണാകുളം ഡി ഐ ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹം എംഎല്‍എയക്ക് പോലിസിന്റെ ഭാഗത്ത് നിന്നും മര്‍ദനമേറ്റുവെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എംഎല്‍എയെ താന്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ കലക്ടറുടെ അന്വേഷണ റിപോര്‍ട് വരട്ടെ.സര്‍ക്കാരിനെ സംബന്ധിച്ച് നടപടി സ്വീകരിക്കണമെങ്കില്‍ അതിന്റേതായ മാര്‍ഗങ്ങളുണ്ട്. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ കലക്ടറാണ് അന്വേഷണം നടത്തുന്നത്.അദ്ദേഹത്തിന്റെ റിപോര്‍ട് വന്നതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സിപിഎമ്മിന്റെ തടവറയിലാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. താന്‍ ആരൂടെയും തടവറയില്‍ അല്ല.തന്റെ മകനെതിരെ ആരോപണമുന്നയിക്കുന്നത് നിഷിപ്ത താല്‍പര്യക്കാരാണ്. തന്റെ മകന്‍ പ്രായപൂര്‍ത്തിയായത് ഇപ്പോഴല്ല കുറച്ചു കാലമായി. ഇതുവരെ കേട്ടിട്ടില്ലാത്ത ആരോപണം ഇപ്പോഴുന്നയിക്കുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. അതിന്റെ പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.ഏതു കേന്ദ്രങ്ങളില്‍ നിന്നാണ് ആരോപണം ഉയരുന്നതെന്ന ചോദ്യത്തിന് അതിന് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.ആലപ്പുഴയില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവം പോലിസ് അന്വേഷിക്കുന്നുണ്ടെന്നും കാനം രാജേന്ദ്രന്‍ മറുപടിയായി പറഞ്ഞു.

Next Story

RELATED STORIES

Share it