Kerala

പോലീസിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ

പോലിസിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. സ്പീക്കര്‍ ഫോണില്‍ വിളിച്ചിരുന്നു.സ്പീക്കറോട് താന്‍ കാര്യങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.ആക്രണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സ്പീക്കറും ഇതിനോട് അനൂകൂലമായാണ് പ്രതികരിച്ചതെന്നും എല്‍ദോ എബ്രാഹം പറഞ്ഞു

പോലീസിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ
X

കൊച്ചി; കഴിഞ്ഞ ദിവസം ഡി ഐ ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി തന്റെ കൈ തല്ലിയൊടിച്ചതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയതായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എല്‍ദോ എബ്രാഹം എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. ഇന്ന് രാവിലെ സ്പീക്കര്‍ ഫോണില്‍ വിളിച്ചിരുന്നു.സ്പീക്കറോട് താന്‍ കാര്യങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും എല്‍ദോ എബ്രാഹം പറഞ്ഞു.ആക്രണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സ്പീക്കറും ഇതിനോട് അനൂകൂലമായാണ് പ്രതികരിച്ചതെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.

തന്നെ മര്‍ദിച്ചിട്ടില്ലെന്ന പോലിസിന്റെ വാദം കള്ളമാണ്. ന്യായമല്ലാത്ത കാര്യമാണ് പോലിസ് നിരത്തുന്നത്.എംഎല്‍എയായ താന്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം പോലിസിന് അറിയാമായിരുന്നു. സമര വേദിയില്‍ തന്റെ പേരടക്കം അനൗണ്‍സും ചെയ്തിരുന്നു.പോലിസ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ലാത്തിച്ചാര്‍ജ് നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഉന്നത പോലിസുദ്യോഗസ്ഥര്‍ക്കാണ്.പോലിസിനെതിരെ സമരം നടക്കുമ്പോള്‍ അവര്‍ ജാഗ്രത കാട്ടണമായിരുന്നു.അതില്‍ പോലിസിന് വീഴ്ച സംഭവിച്ചു. പോലിസ് തന്നെ തല്ലുന്നതിന്റെ കൃത്യമായ ദൃശ്യം ഉണ്ട്. തന്നെ പിന്നില്‍ നിന്നും മര്‍ദിച്ചത് എസ് ഐ ആയിരുന്നുവെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.പോലിസിനെ സി പി ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ല.മര്‍ദനത്തില്‍ പരിക്കേറ്റ തങ്ങള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് തങ്ങള്‍ക്കും പരിക്കുപറ്റിയെന്ന് പറഞ്ഞ് പോലിസ് ചികില്‍സ തേടിയതെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.പോലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ താന്‍ രണ്ടു തവണ റോഡില്‍ തെറിച്ചു വീണിരുന്നു.ഒപ്പം പോലിസ് മര്‍ദിക്കുകയും ചെയ്തുവെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.

Next Story

RELATED STORIES

Share it