Kerala

താനുമായി അടുത്തിടപഴകിയവർ ജാ​ഗ്രത പാലിക്കണമെന്ന് കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവ്

ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോ​ഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോ​ഗ്യവകുപ്പിന് സാധിച്ചിട്ടില്ല.

താനുമായി അടുത്തിടപഴകിയവർ ജാ​ഗ്രത പാലിക്കണമെന്ന് കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവ്
X

തൊടുപുഴ: താനുമായി അടുത്തു ഇടപഴകിയവർ ജാ​ഗ്രത പാലിക്കണമെന്ന് കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവ് എപി ഉസ്മാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതലെടുക്കണമെന്നാണ് നിലവിൽ ആശുപത്രിയിലെ ഐസൊലേഷൻ റൂമിൽ ചികിൽസയിൽ കഴിയുന്ന ഉസ്മാൻ പറഞ്ഞു.

ഉസ്മാന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രമുഖ കോൺ​ഗ്രസ് നേതാക്കളും നിരവധി എംഎൽമാരും ഉസ്മാനുമായി ഈ കഴിഞ്ഞ ആഴ്ചകളിൽ അടുത്തിടപഴകിയതായുള്ള വിവരം പുറത്തു വന്നിരുന്നു. ഇവരെല്ലാം ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പൊതുപ്രവർത്തകനായ ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോ​ഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോ​ഗ്യവകുപ്പിന് സാധിച്ചിട്ടില്ല.

ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. താനുമായി അടുത്ത് ഇടപഴകിയ പരിചയക്കാരും സുഹൃത്തുക്കളും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. ചില ദിവസങ്ങളിൽ 150 മുതൽ 200 കിലോമീറ്റ‍ർ വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് പറഞ്ഞപ്പോൾ മാത്രമാണ് തനിക്ക് രോ​ഗമുണ്ടെന്ന വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it