Top

ലോക്ക് ഡൗണ്‍ലംഘനം: ആലപ്പുഴയില്‍ 171 വാഹനങ്ങള്‍ പിടിച്ചെടുത്തു

ജില്ലയില്‍ ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 9 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 5 പേര്‍ക്കെതിരെയും,മാസ്‌ക്ക് ധരിക്കാത്തതിന് 627 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 460 പേര്‍ക്കെതിരെയും,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചതായി ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു

ലോക്ക് ഡൗണ്‍ലംഘനം: ആലപ്പുഴയില്‍ 171 വാഹനങ്ങള്‍ പിടിച്ചെടുത്തു
X

ആലപ്പുഴ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറക്കിയ 171 വാഹനങ്ങള്‍ പോലിസ് പിടിച്ചെടുത്തു.ജില്ലയില്‍ ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 9 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 5 പേര്‍ക്കെതിരെയും,മാസ്‌ക്ക് ധരിക്കാത്തതിന് 627 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 460 പേര്‍ക്കെതിരെയും,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചതായി ജില്ലാ പോലിസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു.

34310 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. താക്കീത് ചെയ്ത് വിട്ടവരില്‍ കൂടുതല്‍ പേരും ഡബിള്‍ മാസ്‌ക് ഉപയോഗിക്കാത്തവരായിരുന്നു.ജൂണ്‍ 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കും. ഹോട്ടലുകളില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് നാളെ

ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും.ജില്ലയിലെ പുതിയ നിയന്ത്രിത മേഖലകളായ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 ല്‍ പുലിക്കാട്ടിങ്കല്‍ പാലത്തിന്റെ വടക്കോട്ട് മുക്കയില്‍ പാലം വരെ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 ല്‍ കറത്തുര്‍ പ്രദേശം, തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9ല്‍ വാതിലേത്ത് കടവു മുതല്‍ മാമ്പള്ളില്‍ ജംഗ്ഷന്‍ വരെയുള്ള പ്രദേശം, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 7ല്‍ അഞ്ചുമുറി കടയുടെ വലതുവശം മുതല്‍ ഗുരു മന്ദിരം ജംഗ്ഷന്‍, പരുത്തിയേത് മുക്ക് - ഇല്ലംപള്ളി റോഡിനു കിഴക്ക്, കരാളില്‍ പടിഞ്ഞാറേ ഭാഗം, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16ല്‍ ഷാപ്പ് കവല വടക്ക് എസ്എന്‍ഡിപി റോഡ് പടിഞ്ഞാറ് ഭാഗം മുണ്ടക വെളി കോളനി റോഡ്, തെക്ക് ഭാഗം ഷാപ്പ് കവല വടക്ക് ഭാഗം എന്നിവടങ്ങളില്‍ പോലിസ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.

പ്രധാന റോഡുകള്‍ ഒഴികെയുള്ളവ അടയ്ക്കും.കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 188, 269 പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നുംജില്ലാ പോലിസ് മേധാവി പറഞ്ഞു. ട്രോളിങ് കാലയളവില്‍ യന്ത്രവല്‍്കൃതബോട്ടുകള്‍ ഒന്നും കടലില്‍ പോകുവാനോ മല്‍സ്യബന്ധനം നടത്താനോ പാടില്ല.ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്ത് നിന്നുമുള്ള ബോട്ടുകളെ കേരള തീരത്ത് മല്‍സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല.

പരിശോധന കര്‍ശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. പരമ്പരാഗത വള്ളങ്ങളില്‍ മല്‍സ്യബന്ധനം നടത്തുമ്പോള്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ 30 പേരും കാരിയര്‍ വള്ളങ്ങളില്‍ അഞ്ച് പേരും മാത്രമേ മല്‍സ്യബന്ധനം നടത്തുവാന്‍ പാടുളളൂ.മണ്‍സൂണ്‍ കാലയളവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങള്‍, മല്‍സ്യത്തൊഴിലാളികളുടെ കൈവശം ബയോമെട്രിക് കാര്‍ഡ് എന്നിവ കരുതണമെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.

Next Story

RELATED STORIES

Share it