Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രം;ഇന്ന് 5030 പേര്‍ക്ക് രോഗം

4988 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രം;ഇന്ന് 5030 പേര്‍ക്ക് രോഗം
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുന്നു. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും അയ്യായിരം കടന്നു.ഇന്ന് ജില്ലയില്‍ 5030 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4988 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ്‌ലെ രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃപ്പൂണിത്തുറ-147,പള്ളുരുത്തി-143,ചേരാനല്ലൂര്‍-136,തൃക്കാക്കര-134,രായമംഗലം-110,ചെങ്ങമനാട്-102,ഫോര്‍ട്ട് കൊച്ചി-96,ആമ്പല്ലൂര്‍- 85,മട്ടാഞ്ചേരി-85,കടുങ്ങല്ലൂര്‍-81,പള്ളിപ്പുറം-81,എടത്തല-76,കളമശ്ശേരി-76,പിറവം- 76,കലൂര്‍-72,മുളവുകാട്-72,മരട്-70,ഉദയംപേരൂര്‍-69,നെടുമ്പാശ്ശേരി-68,നോര്‍ത്തുപറവൂര്‍-68,ചെല്ലാനം-66,കവളങ്ങാട്-65,കുട്ടമ്പുഴ-65,പായിപ്ര-65,മുടക്കുഴ-65,ശ്രീമൂലനഗരം- 62,നെല്ലിക്കുഴി -60,വടുതല-60,പാറക്കടവ്- 59,മൂവാറ്റുപുഴ- 58,വെങ്ങോല-55,എളംകുന്നപ്പുഴ-54,എളമക്കര-54,കിഴക്കമ്പലം -54,കോതമംഗലം- 52,മഴുവന്നൂര്‍-51,വാഴക്കുളം-48,അങ്കമാലി-47,ഞാറക്കല്‍-46,നായരമ്പലം-46,ഇടക്കൊച്ചി -44,ഇടപ്പള്ളി-42,കോട്ടുവള്ളി-42,അയ്യമ്പുഴ- 41,എടവനക്കാട്-41,ചൂര്‍ണ്ണിക്കര-41,വൈറ്റില-40,പെരുമ്പാവൂര്‍ -39,കുന്നത്തുനാട്- 38,വാരപ്പെട്ടി-38,വാളകം-38,വടവുകോട് -37,ഒക്കല്‍-36,മുളന്തുരുത്തി-36,ഏഴിക്കര-35,കീഴ്മാട്-35,മഞ്ഞള്ളൂര്‍- 34,കുന്നുകര-33,തുറവൂര്‍-32,പൈങ്ങോട്ടൂര്‍- 32,കുമ്പളങ്ങി-31,പാലാരിവട്ടം-31,കാഞ്ഞൂര്‍ -30,ആലുവ-29,ഇലഞ്ഞി-29,കടവന്ത്ര-29,കീരംപാറ- 29,തേവര-28,തോപ്പുംപടി-27,പച്ചാളം-27,വരാപ്പുഴ -27,എറണാകുളം നോര്‍ത്ത്-26,കൂവപ്പടി-26,തമ്മനം-26,വടക്കേക്കര- 26,കറുകുറ്റി-25,കുമ്പളം-25,പല്ലാരിമംഗലം -25,ആലങ്ങാട്- 24,എറണാകുളം സൗത്ത് - 24,ഏലൂര്‍-24,കല്ലൂര്‍ക്കാട്-23,കുഴിപ്പള്ളി- 23,പെരുമ്പടപ്പ്- 23,മലയാറ്റൂര്‍ നീലീശ്വരം-23,അശമന്നൂര്‍-22,കടമക്കുടി-22,കൂത്താട്ടുകുളം-22,എടക്കാട്ടുവയല്‍-21,കോട്ടപ്പടി-21,പാലക്കുഴ -21,കരുമാലൂര്‍- 20,വെണ്ണല-20,ആവോലി-19,പൂതൃക്ക-19,ചോറ്റാനിക്കര- 18,തിരുമാറാടി- 18,പിണ്ടിമന-18,മാറാടി -18,മുണ്ടംവേലി-18,അയ്യപ്പന്‍കാവ്-17,ആരക്കുഴ- 17,പോണേക്കര-17,മൂക്കന്നൂര്‍-17,ഐക്കാരനാട്-16,പനമ്പള്ളി നഗര്‍-16,ആയവന-15,തിരുവാണിയൂര്‍-14,മണീട്-13,കാലടി-12,പുത്തന്‍വേലിക്കര-11,ചിറ്റാറ്റുകര-10,ചേന്ദമംഗലം -10,പോത്താനിക്കാട്-10,രാമമംഗലം-10,ഇതര സംസ്ഥാന തൊഴിലാളി-17 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ കരുവേലിപ്പടി,പനയപ്പിള്ളി,പാമ്പാകുട,പൂണിത്തുറ,മഞ്ഞപ്ര,വേങ്ങൂര്‍,എളംകുളം,ചളിക്കവട്ടം എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 4235 പേര്‍ രോഗ മുക്തി നേടി. ഇന്ന് 3876 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5180 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 98370 ആണ്. ഇന്ന് 325 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 180 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

54590 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 192,പി വി എ-69,ജി എച്ച് മൂവാറ്റുപുഴ- 41,ജി എച്ച് എറണാകുളം-23,ഡി എച്ച് ആലുവ- 67,പള്ളുരുത്തി താലൂക്ക് ആശുപത്രി - 38,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 41,പറവൂര്‍ താലൂക്ക് ആശുപത്രി - 15,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 54,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 25,കോതമംഗലം താലൂക്ക് ആശുപത്രി -5,സഞ്ജീവനി 94,സ്വകാര്യ ആശുപത്രികള്‍ - 2196,എഫ് എല്‍ റ്റി സികള്‍ - 33,എസ് എല്‍ റ്റി സി കള്‍- 440,ഡോമിസിലറി കെയര്‍ സെന്റെര്‍- 388,വീടുകള്‍- 45839 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 18439 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it