Kerala

എറണാകുളത്ത് ഇന്ന് 20 പേര്‍ക്ക് കൊവിഡ്;15 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 40, 8, 4 വയസുള്ള ആയവന സ്വദേശികളും, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിയും ഇന്ന് രോഗമുക്തി നേടി. ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള ഏലൂര്‍ സ്വദേശിനിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇന്ന് 1028 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1468 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.13172 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്

എറണാകുളത്ത് ഇന്ന് 20 പേര്‍ക്ക് കൊവിഡ്;15 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 20 പേര്‍ക്ക്.ഇതില്‍ 15 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.ബാക്കിയുള്ള അഞ്ചുപേര്‍ വിദേശരാജ്യങ്ങങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.തൃശൂര്‍ ജില്ലയില്‍ ജോലി ചെയ്തുവരുന്ന 52 വയസ്സുള്ള ആലുവ സ്വദേശിനി.ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെ 45 വയസ്സുള്ള കുടുംബാംഗം,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളതും ആലുവയിലുളള അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ സഹ പ്രവര്‍ത്തകരായ 54 വയസ്സുള്ള എടത്തല സ്വദേശി, 38 വയസ്സുള്ള വാഴക്കുളം സ്വദേശി, ആലുവയില്‍ വാണിജ്യ സ്ഥാപനം നടത്തുന്ന 50 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ആലുവയില്‍ വാണിജ്യ സ്ഥാപനം നടത്തുന്ന 40 വയസ്സുള്ള കീഴ്മാട് സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചൂര്‍ണ്ണിക്കര സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളായ 51 വയസ്സുള്ള കടുങ്ങല്ലൂര്‍ സ്വദേശി,54 വയസ്സുള്ള കരുമാല്ലൂര്‍ സ്വദേശി, 49 വയസ്സുള്ള ശ്രീ മൂലനഗരം സ്വദേശി, 39 വയസ്സുള്ള കീഴ്മാട് സ്വദേശി, 46 വയസ്സുള്ള നീലീശ്വരം-മലയാറ്റൂര്‍ സ്വദേശി, 33 വയസ്സുള്ള വടക്കേക്കര സ്വദേശി,ആലുവയിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പാളായ 52 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി, ഇവരുടെ 25 വയസ്സുള്ള കുടുംബാംഗം.ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 61 വയസുള്ള ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 26 വയസുള്ള ചെല്ലാനം സ്വദേശിനി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 27 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള കുട്ടമ്പുഴ സ്വദേശിനി,ജൂണ്‍ 24 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള വൈറ്റില സ്വദേശി,ജൂണ്‍ 24 ന് ചെന്നെ കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 51 വയസ്സുള്ള തമിഴ്‌നാട് സ്വദേശി,ജൂലൈ 9 ന് മുംബൈ - ഹൈദ്രബാദ് - കൊച്ചി വിമാനത്തിലെത്തിയ 41 വയസുളള മഹാരാഷ്ട്ര സ്വദേശി, ജൂലൈ 8 ന് തായ് വാനില്‍ നിന്നും എത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ 46 വയസുള്ള കപ്പല്‍ ജീവനക്കാരന്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇന്നലെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ നിലവില്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്.ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 40, 8, 4 വയസുള്ള ആയവന സ്വദേശികളും, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിയും ഇന്ന് രോഗമുക്തി നേടി. ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള ഏലൂര്‍ സ്വദേശിനിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇന്ന് 1028 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1468 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.13172 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം. ഇതില്‍ 11322 പേര്‍ വീടുകളിലും, 537 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1313 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 31 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 26 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.295 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.229 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 86 പേരും അങ്കമാലി അഡല്ക്‌സില്‍ 139 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 487 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 114 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 20 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 872 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ക്ലസ്റ്റര്‍ കണ്ടൈന്‍മെന്റ് ടെസ്റ്റിങ് സ്ട്രാറ്റജിയുടെയും സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെയും ഭാഗമായി ഇന്ന് നടത്തിയ 153 ആന്റിജന്‍ പരിശോധനകളും നെഗറ്റീവ് ആണ്. ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലുമായി ഇന്ന് 1136 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ട്രൂ നാറ്റ് സി.ബിനാറ്റ് ടെസ്റ്റുകളിലായി ഇന്ന് 13 പരിശോധനകളാണ് നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it