Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്; 21 പേര്‍ക്ക് രോഗമുക്തി

ഇന്ന് 797 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1105 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12945 ആണ്. ഇതില്‍ 10966 പേര്‍ വീടുകളിലും, 848 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1131 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 26 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്; 21 പേര്‍ക്ക് രോഗമുക്തി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 21 പേര്‍ സുഖം പ്രാപിച്ചു.ജൂണ്‍ 25 ന് ഡല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ പിറവം സ്വദേശികളായ 2 വയസും 11 മാസവും പ്രായമുള്ള കുട്ടികള്‍, ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന അടുത്ത ബന്ധുക്കളായ 30 വയസുള്ള പുരുഷന്‍, 55 വയസുള്ള സ്ത്രീ.ജൂണ്‍ 19 ന് റോഡ് മാര്‍ഗം ബാംഗ്ലൂരില്‍ നിന്നെത്തിയ 38 വയസുള്ള പൈങ്ങാട്ടൂര്‍ സ്വദേശി, ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന അടുത്ത ബന്ധുകൂടിയായ 30 വയസുള്ള സ്ത്രീ.ജൂണ്‍ 27 ന് ഖത്തര്‍ - കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള മുപ്പത്തടം സ്വദേശിജൂണ്‍ 19 ന് ദുബായ് -കണ്ണൂര്‍ വിമാനത്തിലെത്തിയ 26 വയസുള്ള വെങ്ങോല സ്വദേശി, ജൂലൈ 1 ന് പൂനെയില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 47 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂണ്‍ 19 ന് ഷാര്‍ജ - കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള കോതമംഗലം സ്വദേശി.ജൂണ്‍ 23 ന് ബാംഗ്ലൂര്‍ - കൊച്ചി വിമാനത്തിലെത്തിയ 64 വയസുള്ള തൃപ്പുണിത്തുറ സ്വദേശി.

ജൂണ്‍ 19 ന് ഡല്‍ഹി - കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള തിരുവല്ല സ്വദേശി. കൂടാതെ ചെല്ലാനം സ്വദേശിയായ 64 വയസുള്ള സ്ത്രീക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.ജൂണ്‍ 29 ന് ദമാം - കോഴിക്കോട് വിമാനത്തിലെത്തിയ 28, 31 വയസുള്ള ഞാറക്കല്‍ സ്വദേശികള്‍, ജൂണ്‍ 29 ന് റിയാദ് - കോഴിക്കോട് വിമാനത്തിലെത്തിയ 53 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിയും രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ട്. ജൂണ്‍ 30 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസുള്ള കോട്ടയം സ്വദേശിയും ജില്ലയില്‍ ചികില്‍സയിലുണ്ട്.ഇന്നലെ തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ നിലവില്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് 21 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള കാക്കനാട് സ്വദേശി, ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അശമന്നൂര്‍ സ്വദേശിനി, ജൂണ്‍ 7 ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള തൃശൂര്‍ സ്വദേശി, ജൂണ്‍ 6 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള ഉദയംപേരൂര്‍ സ്വദേശി , ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസ്സുള്ള കരുമാലൂര്‍ സ്വദേശി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ചേരാനല്ലോര്‍ സ്വദേശി, ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള ചെങ്ങമനാട് സ്വദേശിനി, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 21 വയസ്സുള്ള പച്ചാളം സ്വദേശിനി, ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 34 വയസ്സുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 22 ന് രോഗം സ്ഥിരീകരിച്ച 19 വയസ്സുള്ള ഇലഞ്ഞി സ്വദേശിനി , ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശി, ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുള്ള ഏലൂര്‍ സ്വദേശിനി, ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള പെരുമ്പാവൂര്‍ സ്വദേശി, ജൂണ്‍ 6 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച 28 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി, ജൂണ്‍ 8 ന് രോഗം സ്ഥിരീകരിച്ച 55 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇന്ന് 797 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1105 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12945 ആണ്. ഇതില്‍ 10966 പേര്‍ വീടുകളിലും, 848 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1131 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 26 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 40 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.241 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കൊവിഡ് രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളില്‍ 183 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 59 പേരും അങ്കമാലി അഡല്ക്‌സില്‍ 119 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും 210 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 268 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 17 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.ഇനി 327 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it