Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1267 പേര്‍ക്ക് കൊവിഡ്

1219 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1267 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1219 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-55,പള്ളുരുത്തി-45,രായമംഗലം -41,തൃപ്പൂണിത്തുറ- 33,എളമക്കര-27,ഇടപ്പള്ളി-26,പാലാരിവട്ടം-25,വെങ്ങോല-25,പള്ളിപ്പുറം- 24,എളംകുന്നപ്പുഴ -23,കലൂര്‍-22,കൂവപ്പടി- 21,കീരംപാറ-19,മണീട്- 18,വരാപ്പുഴ-18,കരുമാലൂര്‍-17,കളമശ്ശേരി-17,കുന്നത്തുനാട് -17,കോട്ടുവള്ളി-17,പെരുമ്പാവൂര്‍-17,ആവോലി-16,കവളങ്ങാട്-16,എടത്തല- 15,ഫോര്‍ട്ട് കൊച്ചി- 15,വാളകം -15,ഉദയംപേരൂര്‍-14,മൂവാറ്റുപുഴ-14,വാരപ്പെട്ടി-14,കടവന്ത്ര-13,കോതമംഗലം- 13,പൂതൃക്ക-13,മൂക്കന്നൂര്‍ -13,വൈറ്റില-13,ആയവന-12,മട്ടാഞ്ചേരി-12,മഴുവന്നൂര്‍-12,ആലുവ-11,പൈങ്ങോട്ടൂര്‍-11,മുളന്തുരുത്തി - 11,അങ്കമാലി- 10,കല്ലൂര്‍ക്കാട് - 10,ചെല്ലാനം-10,നെടുമ്പാശ്ശേരി-10,നെല്ലിക്കുഴി-10,പിറവം-10,മരട് -10,ശ്രീമൂലനഗരം -10,ആലങ്ങാട്- 9,കടുങ്ങല്ലൂര്‍-9,ചേരാനല്ലൂര്‍-9,തിരുമാറാടി-9,തോപ്പുംപടി-9,വടവുകോട്-9,എറണാകുളം നോര്‍ത്ത്-8,കുഴിപ്പള്ളി-8,ഞാറക്കല്‍- 8,പനമ്പള്ളി നഗര്‍- 8,പല്ലാരിമംഗലം-8,പിണ്ടിമന-8,ഒക്കല്‍- 7,ചോറ്റാനിക്കര -7,തേവര-7,നോര്‍ത്തുപറവൂര്‍-7,പായിപ്ര-7,മുളവുകാട്- 7,രാമമംഗലം-7,വടുതല-7,വാഴക്കുളം-7,വെണ്ണല -7,ആരക്കുഴ-6,ഏലൂര്‍-6,കറുകുറ്റി- 6,കുമ്പളം-6,കൂത്താട്ടുകുളം-6,ചൂര്‍ണ്ണിക്കര- 6,പാറക്കടവ് -6,പാലക്കുഴ -6,മുണ്ടംവേലി- 6,അശമന്നൂര്‍-5,ഇലഞ്ഞി-5,കാലടി- 5,കീഴ്മാട്- 5,തിരുവാണിയൂര്‍-5,മഞ്ഞള്ളൂര്‍- 5,മുടക്കുഴ -5,ഇതര സംസ്ഥാന തൊഴിലാളി-20 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എടവനക്കാട്, കിഴക്കമ്പലം, കുട്ടമ്പുഴ, കുന്നുകര, കോട്ടപ്പടി, ചിറ്റാറ്റുകര, ചെങ്ങമനാട്, തമ്മനം, പച്ചാളം, പാമ്പാകുട, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, ആമ്പല്ലൂര്‍, എളംകുളം, ഐക്കരനാട്, ചക്കരപ്പറമ്പ്, ചേന്ദമംഗലം, തുറവൂര്‍, പുത്തന്‍വേലിക്കര, പോണേക്കര, വടക്കേക്കര, അയ്യമ്പുഴ, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, കടമക്കുടി, കുമ്പളങ്ങി, പനയപ്പിള്ളി, പൂണിത്തുറ, ഏഴിക്കര, കാഞ്ഞൂര്‍, ചളിക്കവട്ടം, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 337 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2350 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 794 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23810 ആണ്. ഇന്ന് 147 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 54 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9277 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 32,പി വി എസ്- 37,ജി എച്ച് മൂവാറ്റുപുഴ- 27,ഡി എച്ച് ആലുവ- 13,പള്ളുരുത്തി താലൂക്ക് ആശുപത്രി - 40,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-32,പറവൂര്‍ താലൂക്ക് ആശുപത്രി- 2,സഞ്ജീവനി 48,സിയാല്‍- 77,സ്വകാര്യ ആശുപത്രികള്‍ - 540,എഫ് എല്‍ റ്റി സികള്‍ - 125,എസ് എല്‍ റ്റി സി കള്‍- 238,വീടുകള്‍- 6799 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8823 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it