Kerala

കൊവിഡ്: എറണാകുളത്ത് പൊതു ഗതാഗത മേഖലയില്‍ കര്‍ശന നിര്‍ദേശവുമായി അധികൃതര്‍

പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം.പൊതു ഗതാഗത സംവിധാനത്തിലെ കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം. വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം.വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണ്

കൊവിഡ്: എറണാകുളത്ത് പൊതു ഗതാഗത മേഖലയില്‍ കര്‍ശന നിര്‍ദേശവുമായി അധികൃതര്‍
X

കൊച്ചി; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ എറണാകുളത്ത് കര്‍ശന നിയന്ത്രണവുമായി അധികൃതര്‍.പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കൊവിഡ് 19 പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം.പൊതു ഗതാഗത സംവിധാനത്തിലെ കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം. വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം.വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണ്.

കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, ടാക്‌സി കാര്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം.ഈ നിബന്ധനകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രൈവറ്റ് ബസ്, ടാക്‌സികാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കാക്കനാട്, മൂവാറ്റുപുഴ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട ഓഫിസര്‍ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നിബന്ധനകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും സസ്‌പെന്‍ഡ് ചെയ്യുന്നതിനും പോലീസ്, ആര്‍ടിഒ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

എറണാകുളത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ഡിഎഡ്, ഡിഎല്‍ഡ് പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റി . ജൂലൈ 6 മുതല്‍ 15 വരെ നടത്തുന്ന പരീക്ഷാ കേന്ദ്രങ്ങളാണ് മാറ്റിയത്.ബിവിഎച്ച്എസ് നായരമ്പലം, സെന്റ് ആല്‍ബര്‍ട്ട്‌സ് എറണാകുളം, സെന്റ് മേരീസ് എച്ച് എസ് എറണാകുളം, ഒഎല്‍സിജിഎച്ച്എസ് പള്ളുരുത്തി എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് പകരം യഥാക്രമം ഗവ. ഹൈസ്‌കൂള്‍ ഞാറക്കല്‍, സെന്റ് ആന്റണീസ് എച്ച് എസ് കച്ചേരിപ്പടി , എസ്ഡിപിവൈബി എച്ച് എസ് പുല്ലേപ്പടി എന്നിവയാണ് പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it