Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 986 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.87%

ജില്ലയില്‍ ഇന്ന് 1914 പേര്‍ രോഗമുക്തരായി.ഇന്ന് 984 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 986 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.87%
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 986 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 984 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 1914 പേര്‍ രോഗമുക്തരായി.ആക 209870 പേര്‍ രോഗമുക്തരായി.

8206 പേര്‍ ചികില്‍സയിലുണ്ട്.242 പേര്‍ കൊവിഡ് ആശുപത്രികളിലും 1600 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5536 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 195 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

1913 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1867 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27547 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 12527 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.

Next Story

RELATED STORIES

Share it