Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 453 പേര്‍ക്ക് കൊവിഡ്

406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 453 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 453 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആറുപേര്‍ വിദേശത്തുനിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലപ്പുഴ 48, അരൂര്‍ 26, അമ്പലപ്പുഴ 29 ,ആര്യാട് 8, അരൂക്കുറ്റി ഒന്ന്, ആറാട്ടുപുഴ 4 ,ബുധനൂര്‍ 5, ഭരണിക്കാവ് 4, ചേര്‍ത്തല 6 , ചുനക്കര 3, ചെറിയനാട് 11, ചേപ്പാട് 5, ചമ്പക്കുളം രണ്ട്, ചെട്ടിക്കാട് 10, ചെങ്ങന്നൂര്‍ 4, ചെറുതന ഒന്ന്, ദേവികുളങ്ങര ഒന്ന്, എഴുപുന്ന ഒന്ന്, എരമല്ലിക്കര 7, ഹരിപ്പാട് 12, കായംകുളം 28, കൃഷ്ണപുരം 4,കണ്ടല്ലൂര്‍ 4, കടക്കരപ്പള്ളി 17, കുത്തിയതോട് ഒന്ന്, കുമാരപുരം 4, കഞ്ഞിക്കുഴി 5, കാവാലം 5 , കോടംതുരുത്ത് ഒന്ന്, മാന്നാര്‍ രണ്ട്, മുതുകുളം 7, മാവേലിക്കര 6, മുളക്കുഴ 4, മുഹമ്മ രണ്ട്, നെടുമുടി 8, നീലംപേരൂര്‍ 13, നൂറനാട് ഒന്ന്, നാരങ്ങാനം ഒന്ന്, പാണാവള്ളി 8, പുറക്കാട് ഒന്ന്, പട്ടണക്കാട് 4, പള്ളിപ്പുറം ഒന്ന്, പുളിങ്കുന്ന് ഒന്ന്, പാലമേല്‍ ഒന്ന്, പത്തിയൂര്‍ രണ്ട്, പാണ്ടനാട് ഒന്ന്, പുന്നപ്ര തെക്ക് 32 , പുന്നപ്ര വടക്ക് 23, തെക്കേക്കര ഒന്ന്, തഴക്കര 5, തൈക്കാട്ടുശ്ശേരി 9, തകഴി ഒന്ന്, തണ്ണീര്‍മുക്കം 5, വെണ്മണി രണ്ട്, വയലാര്‍ 5, വെളിയനാട് 3.

വിദേശത്തുനിന്നും എത്തിയവര്‍

മാവേലിക്കര, വെണ്‍മണി, ചെങ്ങന്നൂര്‍ സ്വദേശികളുീ മൂന്ന് ആലപ്പുഴ സ്വദേശികളും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍-

അഞ്ചു ചെട്ടികുളങ്ങര, നാല് വെസ്റ്റ് ബംഗാള്‍,നാല് ആലപ്പുഴ, രണ്ട് ചെട്ടിക്കാട്, രണ്ട് കോടംതുരുത്ത്,രണ്ട് മുതുകുളം, രണ്ട് എണ്ണക്കാട്, നാല് പന്തളം, ഒരു മാവേലിക്കര, മാന്നാര്‍, തെക്കേക്കര ,ചെങ്ങന്നൂര്‍, മുളക്കുഴ,കരുവാറ്റ ,ആല, കായംകുളം , മാരാരിക്കുളം, പള്ളിപ്പുറം, പുളിങ്കുന്ന്, കൊഴുവല്ലൂര്‍, പുന്നപ്ര സ്വദേശികള്‍.

183 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ആകെ 7895 പേര്‍ രോഗ മുക്തരായി. 3460 പേര്‍ ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it