Kerala

കൊവിഡ്: ആലപ്പുഴയില്‍ കുടുതല്‍ രോഗം റിപോര്‍ട് ചെയ്യുന്ന പ്രദേശങ്ങളെ പ്രത്യേക ക്ലസ്റ്ററുകളാക്കും

നൂറനാട് ഐ ടി ബി പി ക്യാംപില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പുറത്തിറക്കി.കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്

കൊവിഡ്: ആലപ്പുഴയില്‍ കുടുതല്‍ രോഗം റിപോര്‍ട് ചെയ്യുന്ന പ്രദേശങ്ങളെ പ്രത്യേക ക്ലസ്റ്ററുകളാക്കും
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 രോഗബാധ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററുകളായി തിരിച്ച് രോഗ നിരീക്ഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നൂറനാട് ഐ ടി ബി പി ക്യാംപില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പുറത്തിറക്കി.കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

ക്ലസ്റ്റര്‍ പ്രദേശങ്ങളില്‍ പ്രത്യേക മൈക്ക് അനൗണ്‍സ്മെന്റ് നടന്നു വരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംഘങ്ങളായി തിരിഞ്ഞ് ഭവന സന്ദര്‍ശനം നടത്തി നിരീക്ഷണവും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കൂടാതെ കര്‍ശനമായി ക്വാറന്റൈന്‍ ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും നടത്തുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.ആലപ്പുഴ നൂറനാട് ഐ ടി ബി പി ക്യാംപില്‍ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പുറത്തിറക്കി. ഇവിടുത്തെ കോവിഡ് വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി മൂന്നു സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകളും ജില്ലാഭരണകൂടം എറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ കൊവിഡ് ബാരക്ക് പൂര്‍ണമായി ഒഴിപ്പിക്കുകയും ബാരക്കില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.

120 ബെഡുകളാണ് ഇവിടെ ഉണ്ടാവുക. ക്യാംപിലെ എല്ലാവര്‍ക്കും വ്യക്തിപരമായ ക്വാറന്റൈന്‍ ഉറപ്പാക്കിയിട്ടുണ്ട്. സമീപത്തുള്ള ശ്രീബുദ്ധഎഞ്ചിനീയറിംഗ് കോളജ്, വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളജ്, ഐഎച്ച്ആര്‍ഡി എന്നിവയുടെ ഹോസ്റ്റലുകള്‍ ഇവര്‍ക്ക് ക്വാറന്റൈനിനായി എറ്റെടുത്തിട്ടുണ്ട്. 280 പേരുടെ സ്രവപരിശോധന നടത്തിയിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരുടെയും സ്രവപരിശോധന നടത്തുന്നതിന് നടപടി എടുത്തിട്ടുണ്ട്. പല ഘട്ടങ്ങളിലായാണ് ഇവരുടെ സ്രവ പരിശോധന നടത്തുക. കാംപസിനകത്തു നിലവിലുള്ളവരുടെ പരിശോധനയ്ക്കുപുറമെ, ക്വാറന്റിനിലുള്ള ഐടിബിപി ഉദ്യോഗസ്ഥരുടെയും ക്യാംപിനു പുറത്ത് നൂറനാട്, താമരക്കുളം, പാലമേല്‍ പഞ്ചായത്തുകളില്‍ വീടുകളില്‍ താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെയും സ്രവപരിശോധന നടത്തും. അവസാനഘട്ടത്തില്‍ ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ ക്വാറന്റൈനിലുള്ളവരുടെയും സ്രവപരിശോധന നടത്തും.

ക്യാംപിനോട് ചേര്‍ന്ന് കെ സി എം നേഴ്സിങ് കോളജില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0479 2382445 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. ഐടിബിപി ക്യാംപിനു സമീപത്തുള്ള തദ്ദേശീയരുടെ ആരോഗ്യപരിശോധനക്ക് നോഡല്‍ ഓഫിസറായി ഡോ വിദ്യയുടെ നേതൃത്വത്തില്‍ ഒരു ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഐടിബിപി കാമ്പസ് മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐടിബിപി ക്യാംപില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരം പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്.പരിശോധനാഫലം പോസിറ്റീവ് ആയ ഉദ്യോഗസ്ഥരെ നിലവില്‍ കായംകുളം എല്‍മെക്സിലും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഐടിബിപിയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പൂര്‍ണമായാല്‍ അധികം രോഗലക്ഷണമില്ലാത്തവരെ അവിടെയ്ക്കും മാറ്റും. പരിശോധനാഫലം നെഗറ്റീവായ ഉദ്യോഗസ്ഥരെ ചെറുപുഷ്പം ബഥനി സ്‌കൂള്‍ , ചത്തിയറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് പദ്ധതി. കൊവിഡ് ആശുപത്രികളില്‍ നിന്നും ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ നിന്നും രോഗവിമുക്തരായി വിടുതല്‍ വാങ്ങുന്നവരെയും ഈ സ്‌കൂളുകളിലേക്കാണ് മാറ്റുക.

Next Story

RELATED STORIES

Share it