Kerala

എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പേരുമായി സമ്പര്‍ക്കം പുലത്തിയവരെ കണ്ടെത്തി

37 വയസുള്ള യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 36 പേര്‍.ഇവരെ സര്‍വൈലന്‍സ് യുനിറ്റ് കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കി.ഫ്രാന്‍സില്‍ നിന്നും വന്ന യുവാക്കള്‍ അവര്‍ എത്തിയ ദിവസം മുതല്‍, ഒരുമിച്ച് ഒരേ വീട്ടില്‍ മറ്റാരുമായും ബന്ധമില്ലാതെ, നിരീക്ഷണത്തില്‍ കഴിഞ്ഞതിനാല്‍ ഒറ്റയാളുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല.

എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പേരുമായി സമ്പര്‍ക്കം പുലത്തിയവരെ കണ്ടെത്തി
X

കൊച്ചി:എറണാകുളത്ത് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ച മൂന്നു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ ആക്കി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 37 വയസ്സുള്ള യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 36 പേരെയും സര്‍വൈലന്‍സ് യുനിറ്റ് കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. അവരെയെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കി. ഇതില്‍ ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 4 പേര്‍ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്ന ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചു.

രോഗം സ്ഥിരീകരിച്ച ഫ്രാന്‍സില്‍ നിന്നും വന്ന യുവാക്കള്‍ അവര്‍ എത്തിയ ദിവസം മുതല്‍, ഒരുമിച്ച് ഒരേ വീട്ടില്‍ മറ്റാരുമായും ബന്ധമില്ലാതെ, നിരീക്ഷണത്തില്‍ കഴിഞ്ഞതിനാല്‍ ഒറ്റയാളുമായും സമ്പര്‍ക്കം വരാതെ നോക്കുവാന്‍ കഴിഞ്ഞു. പാരീസില്‍ വെച്ച് കോവിഡ് ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു എന്ന സംശയം ഉണ്ടായിരുന്നതിനാല്‍ രണ്ടു പേരും വളരെയധികം ജാഗ്രത പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 3 കപ്പലുകളിലെ 74 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.

Next Story

RELATED STORIES

Share it