Kerala

കോവിഡ്-19: ഹൈക്കോടതിയിലും നിയന്ത്രണം

ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതുവരെ അടിയന്തര സ്വഭാവമുള്ള കേസുകളും ജാമ്യ ഹരജികളും മാത്രമായിരിക്കും പരിഗണിക്കുക. മീഡിയേഷന്‍, അദാലത്തുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. കോടതി നോട്ടീസ് പ്രകാരം വരുന്നവരെ മാത്രമേ കോടതിക്കുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു

കോവിഡ്-19: ഹൈക്കോടതിയിലും നിയന്ത്രണം
X

കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതുവരെ അടിയന്തര സ്വഭാവമുള്ള കേസുകളും ജാമ്യ ഹരജികളും മാത്രമായിരിക്കും പരിഗണിക്കുക. മീഡിയേഷന്‍, അദാലത്തുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. കോടതി നോട്ടീസ് പ്രകാരം വരുന്നവരെ മാത്രമേ കോടതിക്കുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

കോടതിയിലെ ജീവനക്കാര്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫിസിലെ ജീവനക്കാര്‍, അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ എന്നിവരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. അനാവശ്യമായി ആരെയും കോടതി മുറികള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കില്ല. കേസ് റിപോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരും നിബന്ധനകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡുമായി കോടതിയില്‍ എത്താം. കോടതിയിലേക്കുള്ള എല്ലാ ഗേറ്റിലും തെര്‍മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോടതിയിലെ പൊതുസ്ഥലങ്ങളിലും കോടതി സമുച്ചയത്തിലും എസ്‌കലേറ്ററിലെയും ചവിട്ടുപടികളിലെയും കൈവരികള്‍ എപ്പോഴും ശുചീകരിച്ച നിലയിലായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it