Kerala

കൊവിഡ്-19:നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി

പാനായിക്കുളം സ്വദേശിനിയും രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് വിദ്യാര്‍ഥിനിക്കാണ് ക്വാറന്റൈനില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് വിദ്യാര്‍ഥിനിയെ മാര്‍ച്ച് 17ലെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്

കൊവിഡ്-19:നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: കൊവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിക്ക് ക്വാറന്റൈന്‍ സംവിധാനമൊരുക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി. പാനായിക്കുളം സ്വദേശിനിയും രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് വിദ്യാര്‍ഥിനിക്കാണ് ക്വാറന്റൈനില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് വിദ്യാര്‍ഥിനിയെ മാര്‍ച്ച് 17ലെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ പരീക്ഷയെഴുതാന്‍ സ്ഥാപനങ്ങള്‍ പരീക്ഷയെഴുതാന്‍ അവസരമൊരുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനി ഹരജി നല്‍കിയത്.

രോഗബാധയില്ല എന്ന വൈദ്യപരിശോധനാ ഫലം ഹാജരാക്കുകയാണെങ്കില്‍ വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയാണെങ്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലേഷനില്‍ പരീക്ഷയെഴുതാനുള്ള സൗകര്യം സ്ഥാപനം ഏര്പ്പെടുത്തി നല്‍കണം. രോഗബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ അവസരം നിഷേധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it