Kerala

കോവിഡ് 19: എറണാകുളത്ത് പുതിയ പോസിറ്റീവ് കേസുകളില്ല;90 പേര്‍ കൂടി നിരീക്ഷണത്തില്‍

വീടുകളിലെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ന് 12 പേരെ ഒഴിവാക്കി. ഇന്ന് പുതിയതായി ഒരാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരില്‍ നിന്നും 8 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 23 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്

കോവിഡ് 19: എറണാകുളത്ത് പുതിയ പോസിറ്റീവ് കേസുകളില്ല;90 പേര്‍ കൂടി നിരീക്ഷണത്തില്‍
X

കൊച്ചി : കോവിഡ് 19മായി ബന്ധപ്പെട്ട് എറണാകുളത്ത് 90 പേരെ കൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ ആക്കി. ഇതില്‍ 34 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. വീടുകളിലെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ന് 12 പേരെ ഒഴിവാക്കി. ഇന്ന് പുതിയതായി ഒരാളെ എറണാകുളം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരില്‍ നിന്നും 8 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 23 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഐസോലാഷന്‍ വാര്‍ഡില്‍ ഇന്നലെ ഉണ്ടായിരുന്ന ഏഴ് പേരെക്കൂടാതെ രാത്രിയോടെ 15 പേരെക്കൂടി പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 2 പേരെക്കൂടി പുതുതായി നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 13 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 11 പേര്‍ ഇവിടെ നിരീക്ഷണത്തില്‍ ഉണ്ട്.ജില്ലയില്‍ ആകെ 532 നിലവില്‍ പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് 16 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.സ്വകാര്യ ആശുപത്രികളിലും കോവിഡ് 19 നിരീക്ഷണത്തിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്.12പേരാണ് സ്വകാര്യ ആശുപത്രിയിലെ പരിശോധനക്ക് ശേഷം വീടുകളില്‍ ഐസൊലേഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.3 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്ത് നിന്നും എത്തിയ 3219 യാത്രക്കാരെ പരിശോധിച്ചതില്‍ 23 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 4 പേരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. 23 ആഭ്യന്തര വിമാനങ്ങളിലെ 2779 യാത്രക്കാരെ പരിശോധിച്ചു.

Next Story

RELATED STORIES

Share it