Kerala

കൊവിഡ്-19: കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹാ വ്യാഴം ആചരണം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളില്ലാതെ അടച്ചിട്ട ദേവാലയത്തില്‍ വൈദികരും സഹകാര്‍മികരും അടക്കം അഞ്ചു പേരില്‍ താഴെ മാത്രമായിരുന്നു പെസഹാ വ്യാഴം ആചരണത്തിന്റെ ഭാഗമായി നടന്ന ദിവ്യബലിയില്‍ പങ്കെടുത്തത്.കാല്‍കഴുകള്‍ ശുശ്രൂഷ നടത്തിയുമില്ല.ഭൂരിഭാഗംദ ദേവാലയങ്ങളും രാവിലെ നടന്ന ദിവ്യബലി സമൂഹ മാധ്യമങ്ങളിലുടെയും ചാനലുകളിലൂടെയും തല്‍സമയ സംപ്രേഷണം നടത്തിയതിനാല്‍ വിശ്വാസികള്‍ അവരവരുടെ വീടുകളില്‍ ഇരുന്ന് ദിവ്യബലിയില്‍ പങ്കാളികളായി

കൊവിഡ്-19: കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹാ വ്യാഴം ആചരണം
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെയാണ് പെസഹാ ആചരണം നടന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളില്ലാതെ അടച്ചിട്ട ദേവാലയത്തില്‍ വൈദികരും സഹകാര്‍മികരും അടക്കം അഞ്ചു പേരില്‍ താഴെ മാത്രമായിരുന്നു പെസഹാ വ്യാഴം ആചരണത്തിന്റെ ഭാഗമായി നടന്ന ദിവ്യബലിയില്‍ പങ്കെടുത്തത്.കാല്‍കഴുകള്‍ ശുശ്രൂഷ നടത്തിയുമില്ല.ഭൂരിഭാഗം ദേവാലയങ്ങളും രാവിലെ നടന്ന ദിവ്യബലി സമൂഹ മാധ്യമങ്ങളിലുടെയും ചാനലുകളിലൂടെയും തല്‍സമയ സംപ്രേഷണം നടത്തിയതിനാല്‍ വിശ്വാസികള്‍ അവരവരുടെ വീടുകളില്‍ ഇരുന്ന് ദിവ്യബലിയില്‍ പങ്കാളികളായി.

എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ നടന്ന പെസഹാ ആചരണത്തിന് സീറോ മലബാര്‍ സഭാ അധ്യക്ഷനും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.വരാപ്പുഴ അതിരൂപതയിലെ ദേവാലയങ്ങളില്‍ വൈകുന്നേരമാണ് പെസഹാ വ്യാഴം ആചരണം നടക്കുന്നത്. എറണാകുളം സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചിന് വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും.വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ചടങ്ങ് നടക്കുക.കാല്‍കഴുകല്‍ ശുശ്രൂഷയുണ്ടാകില്ല.കുശിരു മരണത്തിന്റെ മുമ്പ് ക്രിസ്തു തന്റെ ശിക്ഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ്ഓര്‍മയ്ക്കായിട്ടാണ് പെസഹാ വ്യാഴം ആചരിക്കുന്നത്.ഇതിന്റെ ഓര്‍മയക്കായിട്ടാണ് ദേവാലയങ്ങളില്‍ ഈ ദിവസം വൈദികര്‍ വിശ്വാസികളുടെ കാല്‍ കഴുകല്‍ ശുശ്രൂഷ കാലങ്ങളായി നടത്തിയിരുന്നത്.

Next Story

RELATED STORIES

Share it