Kerala

കൊവിഡ്-19: ലോക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 162 പേര്‍ കൂടി അറസ്റ്റില്‍

കൊച്ചിസിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളിലായി ഉച്ചവരെ 162 പേരെ അറസ്റ്റു ചെയ്തു.157 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 122 ഓളം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു

കൊവിഡ്-19: ലോക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 162 പേര്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ ലംഘനം തുടരുന്നു.കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളിലായി ഉച്ചവരെ 162 പേരെ അറസ്റ്റു ചെയ്തു.157 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 122 ഓളം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.കൊച്ചി നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ ലോക്ഡൗണ്‍ ലംഘനത്തിന് 57 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 62 പേരെ അറസ്റ്റു ചെയ്യുകയും 42 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം റൂറലില്‍ ഉച്ചവരെ നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നൂറു പേരെ അറസ്റ്റു ചെയ്തതായും എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.80 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തതായും എസ് പി വ്യക്തമാക്കി.

Next Story

RELATED STORIES

Share it