Kerala

കൊവിഡ്-19: രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് മുഴുവന്‍ ആളുകളുടെയും വിവരം ശേഖരിച്ചതായി ആരോഗ്യ വകുപ്പ്

ജില്ലാ സര്‍വൈലന്‍സ് യൂനിറ്റ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ചെറിയതോതിലെങ്കിലും രോഗവ്യാപന സാധ്യത ഉള്ളവര്‍ ഉള്‍പ്പെടെ 32 പേര്‍ നിരീക്ഷണത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല. ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ആശങ്ക പറഞ്ഞതിനാല്‍ നിരീക്ഷണത്തില്‍ ഉള്ള ഒമ്പത് ആരോഗ്യ പ്രവര്‍ത്തകരെ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധിക്കാന്‍ തീരുമാനിച്ചു

കൊവിഡ്-19: രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് മുഴുവന്‍ ആളുകളുടെയും വിവരം ശേഖരിച്ചതായി ആരോഗ്യ വകുപ്പ്
X

കൊച്ചി: എറണാകുളത്ത് ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് കൊവിഡ്-19് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചതായി ആരോഗ്യവകുപ്പ്. ജില്ലാ സര്‍വൈലന്‍സ് യൂനിറ്റ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ചെറിയതോതിലെങ്കിലും രോഗവ്യാപന സാധ്യത ഉള്ളവര്‍ ഉള്‍പ്പെടെ 32 പേര്‍ നിരീക്ഷണത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല.

ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ആശങ്ക പറഞ്ഞതിനാല്‍ നിരീക്ഷണത്തില്‍ ഉള്ള ഒമ്പത് ആരോഗ്യ പ്രവര്‍ത്തകരെ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധിക്കാന്‍ തീരുമാനിച്ചു.ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 വരെ കണ്‍ട്രോള്‍ റൂമിലെത്തിയത് 312 ഫോണ്‍ വിളികളാണ്.. കൂടുതല്‍ വിളികളും പൊതുജനങ്ങളില്‍നിന്നായിരുന്നു 205 എണ്ണം. പനി, ചുമ തുടങ്ങിയവ രോഗലക്ഷണങ്ങള്‍ കൊറോണയാവാന്‍ സാധ്യതയുണ്ടോയെന്ന് ചോദിച്ചുകൊണ്ടുള്ള വിളികളും എത്തി. ഭക്ഷണത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനായി അതിഥി തൊഴിലാളികളില്‍നിന്നും, പൊതുജനങ്ങളില്‍ നിന്നും വിളികള്‍ എത്തി. ഇവര്‍ക്ക് അതാത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ നല്‍കി.ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 2 കപ്പലുകളിലെ 50 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it