Kerala

കൊവിഡ് 19: ജനങ്ങളുടെ സഞ്ചാരത്തിന് അനുമതിപത്രം നല്‍കല്‍; ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍ ആയി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു

എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍, വ്യക്തികള്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ അപേക്ഷയുടെ അര്‍ഹത പരിശോധിച്ച് വ്യക്തിയും ഡ്രൈവറും ക്വാറന്റൈന്‍ നിരീക്ഷണ കാലയളവിലുള്ളവരോ, കോവിഡ് 19 ബാധിതരോ, കൊവിഡ് രോഗമുള്ളവരുമായി സമ്പര്‍ക്കത്തിലോ ഏര്‍പ്പെട്ടവരല്ലായെന്ന് മെഡിക്കല്‍ വകുപ്പ് മുഖാന്തിരം ഉറപ്പു വരുത്തണം. വാഹനത്തിന്റെയും ഡ്രൈവറുടെയും ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍ മുഖേന ഉറപ്പുവരുത്തിയും ജില്ലയില്‍ സഞ്ചരിക്കുന്നതിന് അനുമതിപത്രം ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി

കൊവിഡ് 19: ജനങ്ങളുടെ സഞ്ചാരത്തിന് അനുമതിപത്രം നല്‍കല്‍; ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍ ആയി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു
X

കൊച്ചി: കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 21 ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധനങ്ങളുടെ ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ആവശ്യമായ അനുമതി നല്‍കുന്നതിന് ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍ ആയി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കുവാന്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍, വ്യക്തികള്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ അപേക്ഷയുടെ അര്‍ഹത പരിശോധിച്ച് വ്യക്തിയും ഡ്രൈവറും ക്വാറന്റൈന്‍ നിരീക്ഷണ കാലയളവിലുള്ളവരോ, കോവിഡ് 19 ബാധിതരോ, കൊവിഡ് രോഗമുള്ളവരുമായി സമ്പര്‍ക്കത്തിലോ ഏര്‍പ്പെട്ടവരല്ലായെന്ന് മെഡിക്കല്‍ വകുപ്പ് മുഖാന്തിരം ഉറപ്പു വരുത്തണം.

വാഹനത്തിന്റെയും ഡ്രൈവറുടെയും ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍ മുഖേന ഉറപ്പുവരുത്തിയും ജില്ലയില്‍ സഞ്ചരിക്കുന്നതിന് അനുമതിപത്രം ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി. അനുമതി പത്രത്തില്‍ പാസ് നല്‍കുന്ന സമയം, യാത്ര ചെയ്യുന്ന തീയതി, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, യാത്രചെയ്യുന്ന റൂട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു വ്യക്തി മാത്രമേ പാടുള്ളൂ എന്ന സത്യവാങ്മൂലവും ഡ്രൈവര്‍, വാഹനത്തില്‍ സഞ്ചരിക്കുന്ന വ്യക്തി എന്നിവരുടെ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ഇതിന്റെ പകര്‍പ്പ് താലൂക്കില്‍ സൂക്ഷിക്കും. യാത്ര പൂര്‍ത്തിയാക്കിയ വ്യക്തികള്‍ താലൂക്കില്‍ റിപോര്‍ട്ട് ചെയ്യുകയും തിരികെ വന്ന സമയം രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. വാഹനം ഉപയോഗിച്ച വ്യക്തി, ഡ്രൈവര്‍ എന്നിവര്‍ താലൂക്കില്‍ റിപോര്‍ട്ട് ചെയ്യാത്ത പക്ഷം തൊട്ടടുത്ത പോലിസ് സ്റ്റേഷനിലും കക്ഷികളുടെ മേല്‍വിലാസമുള്ള പോലിസ് സ്റ്റേഷനിലും വിവരം അറിയിക്കേണ്ടതും പോലിസ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

Next Story

RELATED STORIES

Share it