Kerala

കൊവിഡ്-19: 30 കോടിയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്;ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങും

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏപ്രില്‍ ഒന്നു മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ ലൈന്‍ വ്യാപാരം ആരംഭിക്കുന്നത്. അവശ്യ സാധനങ്ങളടങ്ങിയ നാലു തരം കിറ്റാണ് ഓണ്‍ലൈനില്‍ നല്‍കുക. ഓണ്‍ലൈന്‍ ഇന്റെന്‍ഡ് നടത്തുന്നതിന്റെ പിറ്റേ ദിവസം സാധനങ്ങള്‍ വീട്ടിലെത്തും. എറണാകുളത്തേയും തിരുവനന്തപുരത്തെയും 5 സോണുകളായി തരം തിരിച്ചാണ് ഡോര്‍ ഡെലിവറി. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന അതെ വിലയ്ക്കാണ് ഓണ്‍ ലൈനിലും സാധനങ്ങള്‍ ലഭിക്കുക. ഡെലിവറി ചാര്‍ജ് അനുബന്ധമായി ബില്ലില്‍ ഈടാക്കും. രണ്ടാം ഘട്ടത്തില്‍ എല്ലാ ജില്ലകളിലേക്കും ഓണ്‍ ലൈന്‍ വ്യാപാരം വ്യാപിപ്പിക്കും

കൊവിഡ്-19: 30 കോടിയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്;ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങും
X

കൊച്ചി: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ ക്ഷാമം ഇല്ലാതിരിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് 30 കോടിയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും. ഏപ്രില്‍ 1 മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്കും പ്രവേശിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ വി എം മുഹമ്മദ് റഫീഖ് എന്നിവര്‍ വ്യക്തമാക്കി.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏപ്രില്‍ ഒന്നു മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ ലൈന്‍ വ്യാപാരം ആരംഭിക്കുന്നത്.

അവശ്യ സാധനങ്ങളടങ്ങിയ നാലു തരം കിറ്റാണ് ഓണ്‍ലൈനില്‍ നല്‍കുക. ഓണ്‍ലൈന്‍ ഇന്റെന്‍ഡ് നടത്തുന്നതിന്റെ പിറ്റേ ദിവസം സാധനങ്ങള്‍ വീട്ടിലെത്തും. എറണാകുളത്തേയും തിരുവനന്തപുരത്തെയും 5 സോണുകളായി തരം തിരിച്ചാണ് ഡോര്‍ ഡെലിവറി. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന അതെ വിലയ്ക്കാണ് ഓണ്‍ ലൈനിലും സാധനങ്ങള്‍ ലഭിക്കുക. ഡെലിവറി ചാര്‍ജ് അനുബന്ധമായി ബില്ലില്‍ ഈടാക്കും. രണ്ടാം ഘട്ടത്തില്‍ എല്ലാ ജില്ലകളിലേക്കും ഓണ്‍ ലൈന്‍ വ്യാപാരം വ്യാപിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.എല്ലാ വില്‍പനശാലകളിലും മൂന്ന് ആഴ്ചത്തേക്ക് സാധനങ്ങള്‍ കരുതലുണ്ട്. അരിയും പഞ്ചാസാരയും ഉള്‍പ്പെടെയുള്ള സാധങ്ങളുടെ സംഭരണം ഇരട്ടിയാക്കി. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞ ലോറികളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധങ്ങള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സഹകരണ വകുപ്പ് മന്ത്രിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സാധനങ്ങളുടെ വില അകാരണമായി വര്‍ധിപ്പിക്കുവാനുള്ള ചില വിതരണക്കാരുടെ ശ്രമം കര്‍ശനമായി നേരിടും. പ്രതിസന്ധി ഘട്ടത്തില്‍ സംഭരണത്തിനോട് സഹകരിക്കാത്ത വിതരണക്കാര്‍ക്കെതിരെ സര്‍ക്കാരുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.182 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും സഹകരണ സംഘങ്ങള്‍ മുഖേന നടത്തുന്ന 1000 നീതി സ്റ്റോറുകളും, 45 മൊബൈല്‍ ത്രിവേണികളും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യ ഷോപ്പുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടത്തെ ജീവനക്കാരെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് പുനര്‍വിന്യസിപ്പിച്ചു. ജീവനക്കാര്‍ക്ക് സാനിറ്റൈസറുകളും മാസ്‌കുകളും നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി ആരംഭിച്ചു.

ഈ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് 500 കുടുംബങ്ങള്‍ക്കും എറണാകുളത്ത് 100 കുടുംബങ്ങള്‍ക്കും സാധനങ്ങള്‍ എത്തിച്ചു. മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. കൊറിയര്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ പ്രതിസന്ധി മറികടന്നും നീതി മെഡിക്കല്‍സില്‍ മരുന്നുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. 15,000 സാനിറ്റൈസറുകളും 2 ലക്ഷം മാസ്‌കുകളും ഇതുവരെ കണ്‍സ്യൂമര്‍ഫെഡ് വിതരണം ചെയ്തു. ആലപ്പുഴ കെഎസ്ഡിപിയില്‍ നിന്ന് സാനിറ്റൈസര്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി വില്‍പന നടത്തുന്നുണ്ട്. നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ 35 കോടിയുടെ മരുന്ന് സ്റ്റോക്കുണ്ട്. എല്ലാ നീതി മെഡിക്കല്‍ സ്റ്റോറുകളിലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തും. എല്ലാ ജീവനക്കാര്‍ക്കും 30 ദിവസത്തെ ലീവ് സറണ്ടര്‍ നല്‍കി. ലീവ് സറണ്ടറിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഈ മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it