Kerala

കൊവിഡ്-19 : കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതില്‍ അലംഭാവം; കൊച്ചി കോര്‍പ്പറേഷന് കലക്ടറുടെ താക്കീത്

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവം അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് കര്‍ശനമായി താക്കീത് നല്‍കി

കൊവിഡ്-19 : കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതില്‍ അലംഭാവം; കൊച്ചി കോര്‍പ്പറേഷന് കലക്ടറുടെ താക്കീത്
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണം കിട്ടാത്തവരെ സഹായിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടിയ കൊച്ചി കോര്‍പറേഷന് ജില്ലാ കലക്ടറുടെ താക്കീത്.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവം അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് കര്‍ശനമായി താക്കീത് നല്‍കി.

ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം കോര്‍പറേഷന്‍ സെക്രട്ടറിക്ക് നല്‍കിയിരുന്നതാണ്. കൊച്ചി നഗരസഭാ പരിധിയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള കമ്യൂണിറ്റി കിച്ചനുകള്‍ ഇന്നു തന്നെ ആരംഭിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it