Kerala

കോവിഡ്-19: എറണാകുളത്ത് 11 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്; കളമശേരി മെഡിക്കല്‍ കോളജില്‍ നിയന്ത്രണം

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പിരശോധനയിലാണ് 11 പേര്‍ക്ക് കൂടി കൊറോണ ബാധയില്ലെന്ന് കണ്ടെത്തിയത്.ഐസോലേഷന്‍ വാര്‍ഡില്‍ കൊറോണ പരിശോധകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ഒ പി സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു

കോവിഡ്-19: എറണാകുളത്ത് 11 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്; കളമശേരി മെഡിക്കല്‍ കോളജില്‍ നിയന്ത്രണം
X

കൊച്ചി : കോവിഡി-19 രോഗബാധ സംശയിച്ച് എറണാകുളം ജില്ലയില്‍ നിന്നും പരിശോധനക്കയച്ച 11 പേരുടെ സാമ്പിള്‍ പരിശോധനം ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി.ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പിരശോധനയിലാണ് 11 പേര്‍ക്ക് കൂടി കൊറോണ ബാധയില്ലെന്ന് കണ്ടെത്തിയത്.ഐസോലേഷന്‍ വാര്‍ഡില്‍ കൊറോണ പരിശോധകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ആവശ്യമായതിനാല്‍ ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിനായി കളമശേരി മെഡിക്കല്‍ കോളജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഇനി മുതല്‍ ഒ പി രാവിലെ എട്ടു മണി മുതല്‍ പത്തു മണി വരെ മാത്രമേ പ്രവര്‍ത്തിക്കു. കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കല്‍ കോളജില്‍ എത്തരുതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ നടത്തുകയുള്ളു. വാര്‍ഡുകളിലും രോഗികളുടെ എണ്ണം കുറക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിക്കൊപ്പം കൂട്ടിരിക്കാനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. വൈകിട്ട് നാലു മുതല്‍ ഏഴു മണി വരെ അനുവദിച്ചിരുന്ന സൗജന്യ പാസ്് താല്‍കാലികമായി നിര്‍ത്തലാക്കി. 10 രൂപയുടെ പാസ് ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെ മാത്രമേ നല്‍കുകയുള്ളുവെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു.

Next Story

RELATED STORIES

Share it