Kerala

കൊവിഡ്-19:എറണാകുളത്ത് 10 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

ഇനി 70 പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.ഇന്നലെ എറണാകുളത്ത് കൊവിഡ്-19 സ്ഥിരീകരിച്ച രണ്ടു പേരും നേരത്തെ തന്നെ സംശയത്തെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ ആണ്. ഇതില്‍ 21 വയസ്സുള്ള യുവതി, യു കെ യില്‍ നിന്നും ദുബായ്, ദുബായില്‍ നിന്നും ചെന്നൈ, ചെന്നൈയില്‍ നിന്നും കൊച്ചി ഫ്ളൈറ്റുകളില്‍ ആണ് വന്നത്. ചെന്നൈയില്‍ നിന്നും കൊച്ചിക്ക് വന്നത് മാര്‍ച്ച് 18 ലെ 6 ഇ 298 നമ്പര്‍ ഫ്‌ളൈറ്റിലാണ്.വീട്ടില്‍ എത്തിയ ശേഷം മറ്റാരുമായും സമ്പര്‍ക്കമില്ലാതെ കഴിഞ്ഞിരുന്നു. 61 വയസ്സുള്ള വ്യക്തി വന്നത് മാര്‍ച്ച് 16 ലെ ദുബായ് - കൊച്ചി എ ഐ 934 നമ്പര്‍ ഫ്‌ളൈറ്റിലാണ്

കൊവിഡ്-19:എറണാകുളത്ത് 10 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
X

കൊച്ചി: കൊവിഡ്-19 രോഗബാധ സംശയിച്ച് പരിശോധനയ്ക്കായി അയച്ച 10 പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരണം.ഇനി 70 പേരുടെ സാമ്പിളുകളുടെ കൂടി പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.ഇന്നലെ എറണാകുളത്ത് കൊവിഡ്-19 സ്ഥിരീകരിച്ച രണ്ടു പേരും നേരത്തെ തന്നെ സംശയത്തെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ ആണ്. ഇതില്‍ 21 വയസ്സുള്ള യുവതി, യു കെ യില്‍ നിന്നും ദുബായ്, ദുബായില്‍ നിന്നും ചെന്നൈ, ചെന്നൈയില്‍ നിന്നും കൊച്ചി ഫ്ളൈറ്റുകളില്‍ ആണ് വന്നത്.

ചെന്നൈയില്‍ നിന്നും കൊച്ചിക്ക് വന്നത് മാര്‍ച്ച് 18 ലെ 6 ഇ 298 നമ്പര്‍ ഫ്‌ളൈറ്റിലാണ്.വീട്ടില്‍ എത്തിയ ശേഷം മറ്റാരുമായും സമ്പര്‍ക്കമില്ലാതെ കഴിഞ്ഞിരുന്നു. 61 വയസ്സുള്ള വ്യക്തി വന്നത് മാര്‍ച്ച് 16 ലെ ദുബായ് - കൊച്ചി എ ഐ 934 നമ്പര്‍ ഫ്‌ളൈറ്റിലാണ്. വീട്ടില്‍ ഉള്ള മറ്റു അംഗങ്ങളുമായി പോലും സമ്പര്‍ക്കം ഇല്ലാതെ കഴിയവേ ആണ് ഇരുവരിലും രോഗ ലക്ഷണങ്ങള്‍ കണ്ടതും, വിദഗ്ധ പരിശോധനയ്ക്ക് വിധേയമായതും.നിരീക്ഷണത്തിലായിരുന്നതിനാല്‍ കുടുംബാങ്ങങ്ങള്‍ അവരുമായി ഇടപെടുമ്പോള്‍ മാസ്‌ക്ക് ധരിച്ചിരുന്നു. കൂടുതല്‍ പേരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടോ എന്ന വിവരം ജില്ല സര്‍വൈലന്‍സ് യുനിറ്റ് അന്വേഷിച്ചു വരുന്നു.

രണ്ടു പേരും വന്ന വിമാനങ്ങളിലുണ്ടായിരുന്ന സഹയാത്രികരുടെ വിവരങ്ങളും ശേഖരിച്ചു വരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രണ്ടു പേരുടെയും വീട്ടിലുള്ള അംഗങ്ങളോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ എറണാകുളത്ത് കൊവിഡ്-19 സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശികളും, കാസര്‍ഗോഡ് സ്വദേശിയും സഞ്ചരിച്ച മാര്‍ച്ച് 18 , 20 എന്നീ തീയതികളില്‍ ഇകെ 532 ഫ്‌ളൈറ്റിലെയും, മാര്‍ച്ച് 20 ലെ ഇകെ 530 ഫ്‌ളൈറ്റിലെയും മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. അവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‌ദേശിക്കുവാന്‍ ബന്ധപ്പെട്ട ജില്ലകള്‍ക്ക് അറിയിപ്പ് നല്‍കിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

Next Story

RELATED STORIES

Share it