Kerala

കൊറോണ: എറണാകുളത്ത് സ്ഥിതി നിയന്ത്രണ വിധേയം;സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ തുറക്കുമെന്ന് കലക്ടര്‍

കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ രക്തം,ശ്രവം സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.നാളെ ഫലം ലഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.നിലവില്‍ 13 പേരാണ് രോഗ ബാധ സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉളളത്. 151 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുമായി ആരോഗ്യവകുപ്പ് അധികൃതര്‍ നിരന്തരം ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്‌നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഒരേ സമയം 30 പേരെ ചികില്‍സിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബെഡ് സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കാനുള്ള നടപടി ക്രമം ആരംഭിച്ചു

കൊറോണ: എറണാകുളത്ത് സ്ഥിതി നിയന്ത്രണ വിധേയം;സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ തുറക്കുമെന്ന് കലക്ടര്‍
X

കൊച്ചി: ഇറ്റലിയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശേരിയില്‍ എത്തിയ മൂന്നു വയസുളള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയില്‍ നിലവില്‍ പേടിക്കേണ്ട യാതൊരു സഹാചര്യമില്ലെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ രക്തം,ശ്രവം സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.നാളെ ഫലം ലഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഒരേ സമയം 30 പേരെ ചികില്‍സിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബെഡ് സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കാനുള്ള നടപടി ക്രമം ആരംഭിച്ചു

ഇതു പ്രകാരം ആലുവയിലെ ഒരു ആശുപത്രിയില്‍ 10 ബെഡ് സംവിധാനം ഏര്‍പ്പെടുത്തി.നാലു സ്വകാര്യ ആശുപത്രികളില്‍ കൂടി ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും. രണ്ടു ആശുപത്രികളില്‍ തയാറെടുപ്പ് നടത്തിക്കഴിഞ്ഞുവെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.നിലവില്‍ രോഗബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.നിലവില്‍ 13 പേരാണ് രോഗ ബാധ സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉളളത്. 151 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുമായി ആരോഗ്യവകുപ്പ് അധികൃതര്‍ നിരന്തരം ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ജില്ലയില്‍ കൊറോണ ബാധിച്ചവര്‍ ആരൊക്കെയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ആരോഗ്യവകുപ്പിനുണ്ട്.സ്‌കുളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ നിലവില്‍ തീരുമാനമില്ല.അത്തരത്തിലുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു.മാസ്‌കുകള്‍ പൂഴ്ത്തിവെച്ച് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ ശ്രമിച്ചാല്‍ കര്‍ശനമായി നടപടി നേരിടേണ്ടിവരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു.കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയോ അമിത വില ഈടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it