Kerala

കൊറോണ: എറണാകുളത്ത് 54 പേരുടെ സാമ്പിളുകള്‍ നെഗറ്റീവെന്ന് സ്ഥിരീകരണം; 22 പേരെ രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലെ ഒപി വിഭാഗത്തില്‍ ഈ മാസം ഒന്‍പതിന് ശേഷം 500 പേരാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ മാത്രം 64 പേരാണ് പരിശോധനയ്ക്ക് എത്തിയത്. ജനുവരി മുതല്‍ ഇന്നലെ വരെ പരിശോധനയ്ക്ക് വിധേയമായത് 671 പേരാണ്.

കൊറോണ: എറണാകുളത്ത്   54 പേരുടെ സാമ്പിളുകള്‍ നെഗറ്റീവെന്ന് സ്ഥിരീകരണം; 22 പേരെ രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

കൊച്ചി: എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാമ്പിളുകളില്‍ 54 സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരീകരണം.അതേ സമയം നെടുമ്പശേരി വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തിയ 22 പേര്‍ക്ക് കൂടി കോറോണ രോഗ ലക്ഷണം കണ്ടെത്തിയതിനെ തിടര്‍ന്ന് ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ നാല് പേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്.

എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലെ ഒപി വിഭാഗത്തില്‍ ഈ മാസം ഒന്‍പതിന് ശേഷം 500 പേരാണ് പരിശോധനയ്ക്ക് എത്തിയത്. ഇന്നലെ മാത്രം 64 പേരാണ് പരിശോധനയ്ക്ക് എത്തിയത്.ജനുവരി മുതല്‍ ഇന്നലെ വരെ പരിശോധനയ്ക്ക് വിധേയമായത് 671 പേരാണ്.ജില്ലയിലെ രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ് ശ്രീദേവിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ അവലോകന യോഗം ചേര്‍ന്നു.ലോകാരോഗ്യ സംഘടനയുടെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാകേഷ്, എറണാകുളം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡി13 03) ഉച്ചക്ക് 2.30 ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്ലാസ് നല്‍കും.

Next Story

RELATED STORIES

Share it