Kerala

കൊറോണ: രോഗ ബാധ സംശയിച്ച് ഒരാളെക്കൂടി കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

മലേസ്യയില്‍ രണ്ടരവര്‍ഷമായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെയാണ് ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുവാവിന് ചുമയും ശ്വാസതസ്സവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന്പുലര്‍ച്ചെ ഒരു മണിക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇതോ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ എണ്ണം രണ്ടായി.ഇന്ന് 17 പേരെക്കൂടി നീരീക്ഷണപട്ടികയില്‍ ഉള്‍പ്പെടുത്തി.

കൊറോണ: രോഗ ബാധ സംശയിച്ച് ഒരാളെക്കൂടി കൊച്ചിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
X

കൊച്ചി: കൊറോണ രോഗ ബാധ സംശയിച്ച് ഒരാളെക്കുടി എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.മലേസ്യയില്‍ രണ്ടരവര്‍ഷമായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെയാണ് ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുവാവിന് ചുമയും ശ്വാസതസ്സവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന്പുലര്‍ച്ചെ ഒരു മണിക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ യുവാവിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനെത്തുടര്‍ന്ന് കീറ്റോ അസിഡോസിസ് രോഗാവസ്ഥ ഉള്ളതായി കണ്ടെത്തി.രോഗിക്ക് ശ്വാസതടസവും ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധിച്ചിട്ടുള്ളതിനാലും രോഗിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.

എച്ച്1 എന്‍1, കൊറോണ പരിശോധനകള്‍ക്കായി രക്തം,ശ്രവം സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്.ഇന്ന് പ്രവേശിപ്പിച്ച ആളുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ആര്‍ എം ഒ ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു.നിലവില്‍ രണ്ടു പേരാണ് ഇപ്പോള്‍ കളമശേരി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐസൊലേഷന്‍ വാര്‍ഡ് സന്ദര്‍ശിച്ച് രോഗിയുടെ ചികില്‍സ സംബന്ധിച്ച് വിലയിരുത്തി.ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായുളള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതായി കലക്ടര്‍ അറിയിച്ചു.

കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 17 പേരെ കൂടി നിരീക്ഷണത്തില്‍ ആക്കി.ഇന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് 8 പേരെ ഒഴിവാക്കി. ജില്ലയില്‍ നിലവില്‍ 28 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ആലപ്പുഴ എന്‍ഐവി യിലേക്ക് ഇന്ന് 5 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്നു വരുന്നു. ആലുവയില്‍ വിദ്യാര്‍ഥികള്‍ക്കും മൂത്തകുന്നത്ത് പൊതുജനങ്ങള്‍ക്കും ഇതുസംബന്ധിച്ച് പ്രത്യേകം ക്ലാസ് സംഘടിപ്പിച്ചു.കണ്‍ട്രോള്‍ റൂമിന്റെ സേവനങ്ങള്‍ 0484 2368802 എന്ന നമ്പറില്‍ ലഭ്യമാണ്.

Next Story

RELATED STORIES

Share it