Kerala

അങ്കമാലിയില്‍ കൊറോണ സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനം

വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ സന്ധ്യാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം യോഗം മുന്നറിയിപ്പ് നല്‍കി.28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 12 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു

അങ്കമാലിയില്‍ കൊറോണ സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനം
X

കൊച്ചി: അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ചു എന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുവാന്‍ ഡെപ്യൂട്ടി കലക്ടര്‍ സന്ധ്യാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം തീരുമാനിച്ചു. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 12 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 4 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 320 ആയി. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 15 വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ എന്‍ഐവിലേക്ക് അയച്ചു

Next Story

RELATED STORIES

Share it