Kerala

കൊറോണ: എറണാകുളത്ത് 314 പേര്‍ നീരീക്ഷണത്തില്‍

ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. കളമശേരി മെഡിക്കല്‍ കോളേജിലെ നിലവില്‍ മൂന്നു പേരാണ് നിരീക്ഷണത്തിലുള്ളത്. സ്വകാര്യ ആശുപത്രിയില്‍ ഒരാളും നിരീക്ഷണത്തിലുണ്ട്.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍ തുടരുകയാണ്. സാമ്പിളുകളും,രോഗനിരീക്ഷണത്തില്‍ കഴിയുന്നവരെയും കൊണ്ട് പോകുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകളുമായി ആശയവിനിമയം നടത്തുവാന്‍ ചൈനീസ് ഭാഷ വശമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം ടൂറിസ്റ്റു കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കായി ബോധവല്‍ക്കരണം നടത്തുവാന്‍ ആരംഭിച്ചു

കൊറോണ: എറണാകുളത്ത് 314 പേര്‍ നീരീക്ഷണത്തില്‍
X

കൊച്ചി:കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എറണാകുളത്ത്മടങ്ങിവന്ന 16 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 314 ആയി. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. കളമശേരി മെഡിക്കല്‍ കോളേജിലെ നിലവില്‍ മൂന്നു പേരാണ് നിരീക്ഷണത്തിലുള്ളത്. സ്വകാര്യ ആശുപത്രിയില്‍ ഒരാളും നിരീക്ഷണത്തിലുണ്ട്.കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ അവലോകന യോഗം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആശുപത്രികളിലോ ഹോട്ടലുകളിലോ നിരീക്ഷണത്തിനായി നിര്‍ദേശിക്കുന്ന വിദേശത്ത് നിന്നുള്ള ടൂറിസ്റ്റുകളുടെ വിവരം ബന്ധപ്പെട്ട രാജ്യത്തിന്റെ എംബസിയെ അറിയിക്കുവാന്‍ യോഗം തീരുമാനിച്ചു.

നിലവിലെ കൊറോണ ഭീഷണി ഫലപ്രദമായി നേരിടുന്നതില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സഹകരണം പ്രധാനമാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും തിരിച്ചു വരുന്നവരില്‍ മാത്രമേ ഏതെങ്കിലും തരത്തില്‍ നിലവില്‍ രോഗബാധ സാധ്യത ഉള്ളു എന്നതിനാലാണ് അവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തന്നെ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവരുമായി ദിവസവും ഫോണ്‍ വഴി ബന്ധപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. സഞ്ചാര സ്വാതന്ത്ര്യ ത്യജിച്ചു കൊണ്ട് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ ചെയ്യുന്ന സമര്‍പ്പണം ആണ് കൊറോണ പ്രതിരോധത്തിന്റെ കാതലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞുജില്ലയിലെ കൊറോണ കണ്‍ട്രോള്‍ റൂമിലേക്ക് ഇന്ന് ഫോണ്‍ വിളികള്‍ വര്‍ധിച്ചു. 92 കോളുകള്‍ ആണ് ഇന്നെത്തിയത്.

ഭൂരിഭാഗവും വിവരങ്ങള്‍ അറിയുവാന്‍ ആയി പൊതുജനങ്ങള്‍ വിളിക്കുന്നതാണ് കൂടുതല്‍ കോളുകളും. ചൈനയില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ നിന്നും വിളികള്‍ എത്തുന്നുണ്ട്. പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമോ, നിരീക്ഷണ കാലയളവിലെ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയവ ആണ് പ്രധാന സംശയങ്ങള്‍.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍ തുടരുകയാണ്. സാമ്പിളുകളും, രോഗനിരീക്ഷണത്തില്‍ കഴിയുന്നവരെയും കൊണ്ട് പോകുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകളുമായി ആശയവിനിമയം നടത്തുവാന്‍ ചൈനീസ് ഭാഷ വശമുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം ടൂറിസ്റ്റു കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കായി ബോധവല്‍ക്കരണം നടത്തുവാന്‍ ആരംഭിച്ചു.

Next Story

RELATED STORIES

Share it