Kerala

കോറോണ: ആരോഗ്യ മന്ത്രിയുടെ പേരില്‍വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

ഇടുക്കി കാളിയാര്‍, വാഴച്ചാരിക്കല്‍ വീട് ജോണ്‍ ജോര്‍ജ് (30)ആണ് അറസ്റ്റിലായത്

കോറോണ: ആരോഗ്യ മന്ത്രിയുടെ പേരില്‍വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍
X

കൊച്ചി:ആരോഗ്യമന്ത്രിയുടെത് എന്നപേരില്‍ കൊറോണ വൈറസ് പ്രതിരോധം സംബന്ധിച്ച് വ്യാജ പ്രസ്താവന ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാളിയാര്‍, വാഴച്ചാരിക്കല്‍ വീട് ജോണ്‍ ജോര്‍ജ് (30)ആണ് അറസ്റ്റിലായത്.എറണാകുളം എസിപി കെ ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കര്‍, എസ് ഐ. തോമസ്, സിപിഒ സിബില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it