Kerala

കൊറോണ: ഇറ്റലിയില്‍ കുടുങ്ങിയ 21 അംഗ സംഘത്തെ നെടുമ്പാശേരിയില്‍ എത്തിച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എട്ടോടെയാണ് ഇവരെ ദുബായ് വഴിയുള്ള എമിരേറ്റസ് വിമാനത്തില്‍ എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗ് സംവിധാനം വഴി ഇവരുടെ പരിശോധന നടത്തും

കൊറോണ: ഇറ്റലിയില്‍ കുടുങ്ങിയ 21 അംഗ സംഘത്തെ നെടുമ്പാശേരിയില്‍ എത്തിച്ചു
X

കൊച്ചി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ 13 മലയാളികളെ കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എട്ടോടെയാണ് ഇവരെ ദുബായ് വഴിയുള്ള എമിരേറ്റസ് വിമാനത്തില്‍ എത്തിച്ചത്.കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ച 21 അംഗം സംഘമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം. രോഗബാധയില്ലെന്ന സ്ഥിരീകരിച്ച സര്‍ടിഫിക്കറ്റ് വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ച് ഉറപ്പു വരുത്തും.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗ് സംവിധാനം വഴിയും പരിശോധന നടത്തിയ ശേഷം ഇവരെ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയും തുടര്‍ന്ന് സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളും ഇവരെ ധരിപ്പിക്കും. അതിനു ശേഷം പ്രത്യേക ആംബുലന്‍സുകളില്‍ ഇവരെവീടുകളിലേക്ക് അയയ്ക്കുമെന്നാണ് അറിയുന്നത്.വീടുകളില്‍ എത്തിയാലും 28 ദിവസത്തേയക്ക് ഇവര്‍ നിരീക്ഷണത്തിലായിരിക്കും.ഈ കാലയളവില്‍ രോഗം ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

Next Story

RELATED STORIES

Share it