Kerala

അവിനാശിയിലെ വാഹനാപകടം: സുഹൃത്തുക്കള്‍ക്ക് യാത്രാമൊഴി നല്‍കി സഹപ്രവര്‍ത്തകര്‍

ബൈജുവിന്റെ മൃതദേഹമാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആദ്യം എത്തിച്ചത്.ബൈജുവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത് വന്‍ ജനാവലിയായിരുന്നു. മൃതദേഹങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ സ്റ്റാന്‍ഡും പരിസരവും ജനനിബിഡമായിരുന്നു. രാത്രി ഏട്ടരയോടെ ഡ്രൈവര്‍ ബൈജുവിന്റെ മൃതദേഹമാണ് ആദ്യമെത്തിച്ചത്. മൃതദേഹം കണ്ട് സഹപ്രവര്‍ത്തകരില്‍ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

അവിനാശിയിലെ വാഹനാപകടം: സുഹൃത്തുക്കള്‍ക്ക് യാത്രാമൊഴി നല്‍കി സഹപ്രവര്‍ത്തകര്‍
X

കൊച്ചി: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടയ്‌നര്‍ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറുമായ ബൈജുവിനും ഗീരീഷിനും സഹപ്രവര്‍ത്തകരുടെ യാത്രാമൊഴി.ബൈജുവിന്റെ മൃതദേഹമാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആദ്യം എത്തിച്ചത്.ബൈജുവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത് വന്‍ ജനാവലിയായിരുന്നു. മൃതദേഹങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ സ്റ്റാന്‍ഡും പരിസരവും ജനനിബിഡമായിരുന്നു.

രാത്രി ഏട്ടരയോടെ ഡ്രൈവര്‍ ബൈജുവിന്റെ മൃതദേഹമാണ് ആദ്യമെത്തിച്ചത്. മൃതദേഹം കണ്ട് സഹപ്രവര്‍ത്തകരില്‍ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. മൃതദേഹം പുറത്തെടുത്തില്ല, പകരം ആംബുലന്‍സിനകത്ത് കയറി അന്ത്യോപചാരമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ബൈജുവിന്റെ ഭാര്യയും സഹോദരിയും ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്. തിക്കും തിരക്കുമേറിയതോടെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ആംബുലന്‍സിനടുത്തെത്താനായില്ല. പത്ത് മിനിറ്റിനു ശേഷം ബൈജുവിന്റെ മൃതദേഹവും വഹിച്ച് ആംബുലന്‍സ് പോയപ്പോള്‍ പലരും ദു:ഖം താങ്ങാനാവാതെ തളര്‍ന്നു നിന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ എസ് സുഹാസ് അന്ത്യോപചാരമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.

Next Story

RELATED STORIES

Share it