Kerala

പ്രതിപക്ഷത്തിന്റെ റോള്‍ വ്യക്തമാകാത്തതിനാലാവും ശശി തരൂര്‍ മോദിയെ പുകഴ്ത്തിയതെന്ന് സി പി ജോണ്‍

മോദി സ്തുതിയുടെ പേരില്‍ ശശി തരൂര്‍ എംപിയെ തുരത്തുകയല്ല തിരുത്തുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അസമയത്തു പറയുന്ന കാര്യങ്ങള്‍ എന്തുതന്നെയായാലും അത് തെറ്റുതന്നെയാണ്. ശശി തരൂരിന്റെ മോദി അനുകൂല പരാമര്‍ശം അസമയത്തും അസ്ഥാനത്തുള്ളതുമായിപ്പോയി

പ്രതിപക്ഷത്തിന്റെ റോള്‍ വ്യക്തമാകാത്തതിനാലാവും ശശി തരൂര്‍ മോദിയെ പുകഴ്ത്തിയതെന്ന് സി പി ജോണ്‍
X

കൊച്ചി: പ്രതിപക്ഷത്തിന്റെ റോള്‍ എന്തെന്ന് വ്യക്തമാകാത്തതുകൊണ്ടാകും ശശി തരൂര്‍ മോദിയെ പുകഴ്ത്തിയതെന്ന് സിഎംപി. ജനറല്‍ സെക്രട്ടറി സി പി ജോണ്‍ പറഞ്ഞു.മോദി സ്തുതിയുടെ പേരില്‍ ശശി തരൂര്‍ എംപിയെ തുരത്തുകയല്ല തിരുത്തുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അസമയത്തു പറയുന്ന കാര്യങ്ങള്‍ എന്തുതന്നെയായാലും അത് തെറ്റുതന്നെയാണ്.

ശശി തരൂരിന്റെ മോദി അനുകൂല പരാമര്‍ശം അസമയത്തും അസ്ഥാനത്തുള്ളതുമായിപ്പോയി. അതിനുകാരണം പ്രതിപക്ഷത്തിന്റെ റോള്‍ എന്താണെന്നു അദ്ദേഹത്തിന് വ്യക്തമാകാത്തതുകൊണ്ടായിരിക്കാം. അക്കാര്യത്തില്‍ ശശിതരൂരിനെ തിരുത്തുകയാണ് വേണ്ടത്. ശശി തരൂരിനെപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും സി പി ജോണ്‍ പറഞ്ഞു.

വിശ്വാസം മാനിക്കുമെന്ന് സിപിഎം നിലപാട് സ്വീകരിക്കുമ്പോള്‍ വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമോ ഇല്ലയോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തിരുത്താന്‍ പോകുന്ന തെറ്റുകള്‍ എന്തൊക്കെയെന്നതു സംബന്ധിച്ചും പാര്‍ട്ടി വ്യക്തത വരുത്തണം. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും സി പി ജോണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it