Kerala

കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ പ്രതിരോധിക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്നത് തീരപ്രദേശത്ത് താമസിക്കുന്നവരെയാണ്. തീരദേശം വര്‍ഷം മുഴുവനും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. മല്‍സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ജീവനോപാധികളും സമ്പത്തും സംരക്ഷിക്കും. കടല്‍ തീരശോഷണം വ്യാപകമാകുന്നതിനാല്‍ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം സംരക്ഷണവും അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ തീരപ്രദേശങ്ങളില്‍ നടപ്പിലാക്കും. തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതല്‍ ശംഖുമുഖം വരെ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കും.

കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ പ്രതിരോധിക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
X

കൊച്ചി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.തീരശോഷണം- പ്രതിരോധവും ബദല്‍ സാധ്യതകളും ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്നത് തീരപ്രദേശത്ത് താമസിക്കുന്നവരെയാണ്. തീരദേശം വര്‍ഷം മുഴുവനും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. മല്‍സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ജീവനോപാധികളും സമ്പത്തും സംരക്ഷിക്കും. കടല്‍ തീരശോഷണം വ്യാപകമാകുന്നതിനാല്‍ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം സംരക്ഷണവും അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ തീരപ്രദേശങ്ങളില്‍ നടപ്പിലാക്കും.

തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതല്‍ ശംഖുമുഖം വരെ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കും. ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പാക്കുന്നതോടുകൂടി കടല്‍തീരത്ത് നിന്ന് 120 മീറ്റര്‍ അകലത്തില്‍ വച്ച് തന്നെ തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടി ശക്തി ക്ഷയിച്ച് പോകുന്നതു മൂലം കടലാക്രമണം ഉണ്ടാകുകയില്ല.കൂടാതെ തീരത്തിന്റെ 50 മീറ്ററിനകത്ത് താമസിക്കുന്ന 24,454 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തീരപ്രദേശത്ത് താമസിക്കുന്നവരുടെ പുനരധിവാസത്തിന് ആദ്യ ഘട്ടമായി 1398 കോടി രൂപ അനുവദിച്ചിട്ടുണ്ട് . തീരസംരക്ഷണത്തോടും പുനരധിവാസത്തോടൊപ്പം മത്സ്യസമ്പത്തിന്റെ സംരക്ഷണവും അത്യാവശ്യമാണ് .

അക്കാദമിക് പഠനത്തോടൊപ്പം ഫീല്‍ഡ് പഠനവും വേണമെന്നും മന്ത്രി പറഞ്ഞു.തൊഴിലാളികളുടെ അനുഭവ സമ്പത്തും അക്കാദമിക് മികവും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കുസാറ്റ്, കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. കുസാറ്റ് വിദ്യാര്‍ഥികള്‍ ഓണാഘോഷ പരിപാടികളുടെ ചെലവ് ചുരുക്കി സമാഹരിച്ച 57,200 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കൈമാറി.കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it