Kerala

യത്തിംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സിബിഐ

കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബീഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതിന് പിന്നാലെയാണ് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യത്തിം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്നത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവെന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്.പാലക്കാട് റെയില്‍വെ പോലിസ് യത്തീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയതു.സാമൂഹിക നീതി വകുപ്പും കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍്കിയിരുന്നു

യത്തിംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സിബിഐ
X

കൊച്ചി: 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യത്തിം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്നത് കുട്ടിക്കടത്തല്ലെന്ന് വ്യക്തമാക്കി സി ബി ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബീഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതിന് പിന്നാലെയാണ് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യത്തിം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്നത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവെന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്.പാലക്കാട് റെയില്‍വെ പോലിസ് യത്തീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയതു.

സാമൂഹിക നീതി വകുപ്പും കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍്കിയിരുന്നു.വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുക്കം, വെട്ടത്തൂര്‍,യത്തിംഖാനകള്‍ അഡ്വ.കെ എ ജലീല്‍, അഡ്വ.സുല്‍ഫിക്കര്‍ അലി എന്നിവര്‍ മുഖേനെ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കേസ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. സി ബി ഐയോട് ഇത് സംബന്ധിച്ച് റിപോര്‍ട്ട് ഫയല്‍ ചെയ്യാനും സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇതിനിടയില്‍ കുട്ടികടത്ത് ആരോപിച്ച് മുക്കം ഓര്‍ഫനേജിലെ 21 ഭാരവാഹികള്‍ക്കെതിരെ ഝാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍കേസ് ഝാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.

ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്ന് കേരളത്തിലെ യത്തിംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിന് വന്നത് കുട്ടിക്കടത്തായി ചിത്രീകരിച്ചതാണ് വര്‍ഷങ്ങള്‍ നീണ്ട സി ബി ഐ അന്വേഷണത്തിനൊടുവില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് കണ്ടെത്തിയത്.കുട്ടികളുടെ അന്തര്‍ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്ന് സിബിഐ പ്രത്യേക പ്രത്യക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.സൗജന്യ ഭക്ഷണവും, വസ്ത്രങ്ങളും പഠനോപകരണങ്ങളും അടക്കമുള സൗകര്യങ്ങളും യത്തീംഖാന കുട്ടികള്‍ക്ക് ലഭിച്ചിരുന്നതായി റിപോര്‍ട്ടില്‍ സിബിഐ പറയുന്നു.

Next Story

RELATED STORIES

Share it