Kerala

പള്ളിയങ്കണത്തില്‍ കയറി കുട്ടികളെ മോശമായി കടന്നു പിടിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

എറണാകുളം പച്ചാളം, കള്ളിയത്ത് റോഡില്‍ പ്രസീത നിവാസ് സുരേന്ദ്രബാബു(50)വിനെയാണ് പോക്‌സോ നിയമപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 21 നാണ് സംഭവം.എറണാകുളത്തുള്ള പള്ളിയില്‍ ബൈബിള്‍ ക്ലാസിന് വന്ന കുട്ടികളെ, പള്ളി കോംപൗണ്ടിന് ഉള്ളില്‍ കയറി പ്രതി തടഞ്ഞുനിര്‍ത്തി കഴുത്തിനു കുത്തിപ്പിടിച്ച് മോശമായ വിചാരത്തോടെ കൂടി മാറിടത്തിലും മറ്റും പിടിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ പള്ളിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു

പള്ളിയങ്കണത്തില്‍ കയറി കുട്ടികളെ മോശമായി കടന്നു പിടിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
X

കൊച്ചി: പള്ളി അങ്കണത്തില്‍ വച്ച് കുട്ടികളെ മോശമായി പിടിച്ച മധ്യവയസ്‌കന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍.എറണാകുളം പച്ചാളം, കള്ളിയത്ത് റോഡില്‍ പ്രസീത നിവാസ് സുരേന്ദ്രബാബു(50)വിനെയാണ്പോക്‌സോ നിയമപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 21 നാണ് സംഭവം.എറണാകുളത്തുള്ള പള്ളിയില്‍ ബൈബിള്‍ ക്ലാസിന് വന്ന കുട്ടികളെ, പള്ളി കോംപൗണ്ടിന് ഉള്ളില്‍ കയറി പ്രതി തടഞ്ഞുനിര്‍ത്തി കഴുത്തിനു കുത്തിപ്പിടിച്ച് മോശമായ വിചാരത്തോടെ കൂടി മാറിടത്തിലും മറ്റും പിടിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ പള്ളിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.സംഭവത്തില്‍ പേടിച്ചരണ്ട കുട്ടികള്‍ വിവരം പള്ളി വികാരിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ എത്തി വൈദികന്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ഫോട്ടോ ലഭിച്ചു. ഈ ഫോട്ടോ പല ക്രൈം സ്‌ക്വാഡ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുത്തു. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടയില്‍ ഇന്നലെ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കറിന് ഇയാളെ കുറിച്ച് ഒരു വിവരം ലഭിക്കുകയും എറണാകുളം മേനക ഭാഗത്തുനിന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരികയും കുട്ടികളെ കാണിക്കുകയും അവര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തു. പ്രതിക്ക് സമാനമായ മുന്‍ കേസുകളും ഉണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ നായര്‍, ഷാജി അസിസ്റ്റന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ജോസ്, അശോകന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ അനീഷ്, ഇഗ്‌നേഷ്യസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it