Kerala

മുഖ്യമന്ത്രി സ്വീകരിക്കുന്നത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുന്ന നിലപാട്: ജസ്റ്റിസ് കെമാല്‍ പാഷ

പോലിസിനെതിരെ താന്‍ വിമര്‍ശനം നടത്തുന്നതാകാം മുഖ്യമന്ത്രിയെ പ്രകോപിച്ചതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊള്ളും.അതില്‍ ഞാന്‍ കുറ്റം പറയുന്നില്ല. കാരണം പോലിസ് ആഭ്യന്തര വകുപ്പിന് കീഴിലാണ്. പക്ഷേ പോലിസില്‍ അദ്ദേഹത്തിന് നിയന്ത്രണമുള്ളതായി തനിക്ക് തോന്നുന്നില്ല.പോലിസില്‍ ഒന്നുകില്‍ അദ്ദേഹത്തിന് നിയന്ത്രണമില്ല. അല്ലെങ്കില്‍ നിയന്ത്രണമണ്ടായിട്ടും ഇല്ലായെന്ന് നടിക്കുന്നു. ഈ രീതിയിലാണ് തനിക്ക് മനസിലാകുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു

മുഖ്യമന്ത്രി സ്വീകരിക്കുന്നത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുന്ന നിലപാട്:  ജസ്റ്റിസ് കെമാല്‍ പാഷ
X

കൊച്ചി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് മറുപടിയായി റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ.മുഖ്യമന്ത്രി സ്വീകരിക്കുന്നത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുന്ന നിലപാടാണെന്നും പോലിസിനെതിരെ താന്‍ വിമര്‍ശനം നടത്തുന്നതാകാം മുഖ്യമന്ത്രിയെ പ്രകോപിച്ചതെന്നും ജസ്റ്റിസ് കെമാല്‍ പാഷ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊള്ളും.അതില്‍ ഞാന്‍ കുറ്റം പറയുന്നില്ല. കാരണം പോലിസ് ആഭ്യന്തര വകുപ്പിന് കീഴിലാണ്. പക്ഷേ പോലിസില്‍ അദ്ദേഹത്തിന് നിയന്ത്രണമുള്ളതായി തനിക്ക് തോന്നുന്നില്ല.പോലിസില്‍ ഒന്നുകില്‍ അദ്ദേഹത്തിന് നിയന്ത്രണമില്ല. അല്ലെങ്കില്‍ നിയന്ത്രണമണ്ടായിട്ടും ഇല്ലായെന്ന് നടിക്കുന്നു.

ഈ രീതിയിലാണ് തനിക്ക് മനസിലാകുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.ഈ സാഹചര്യത്തില്‍ താന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കാം. തനിക്ക് ഒരു അജണ്ടയും ഉള്ള വ്യക്തിയല്ല. താന്‍ ജമാത്തെ ഇസ് ലാമിയെയോ എസ്ഡിപി ഐയെയോ ഒന്നും പ്രതിനിധീകരിക്കുന്ന വ്യക്തിയല്ല.അത് അദ്ദേഹം തിരിച്ചറിയുകയാണ് വേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പറയുകയും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.ഒരു മുന്‍ ന്യായാധിപകന്‍ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it