Kerala

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ദക്ഷിണേന്ത്യന്‍ ദ്വിദിന സമ്മേളനം കൊച്ചിയില്‍

ഈ മാസം 18, 19 തീയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്തിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.ഐ സി എ ഐ ദേശീയ പ്രസിഡന്റ് പ്രഫുല്ല പി. ഛാജദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഹണം - പുതിയ ഉള്‍ക്കാഴ്ചകള്‍, പുതിയ ഉയരങ്ങള്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രതിപാദ്യം

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ദക്ഷിണേന്ത്യന്‍ ദ്വിദിന സമ്മേളനം കൊച്ചിയില്‍
X

കൊച്ചി;ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ സി എ ഐ ന്യുഡല്‍ഹി) ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യന്‍ കൗണ്‍സിലിന്റെ 51ാമത് വാര്‍ഷിക സമ്മേളനം ഈ മാസം 18, 19 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൊച്ചി ഗ്രാന്റ് ഹയാത്തിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.ഐ സി എ ഐ ദേശീയ പ്രസിഡന്റ് പ്രഫുല്ല പി. ഛാജദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഹണം - പുതിയ ഉള്‍ക്കാഴ്ചകള്‍,പുതിയ ഉയരങ്ങള്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രതിപാദ്യം. കമ്പനി കാര്യ മന്ത്രാലയം മേഖല ഡയറക്ടര്‍ എം ആര്‍ ഭട്ട്, ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക്രപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുഴുസമയ അംഗം ഡോ. മുകുളിത വിജയ വാര്‍ഗിയ എന്നീ വിദഗ്ദ്ധര്‍ക്കു പുറമെ പദം ചന്ത് ഘിന്‍ച, ബംഗളൂരു, ശിവജി ഭിക്കാജി സാവ്‌രെ പൂനെ, ഗണേഷ് ബാലകൃഷ്ണന്‍, ഹൈദരാബാദ്,ആനന്ദ് ജാങ്ഗിഡ്, ബംഗളൂരു, ജതിന്‍ ക്രിസ്റ്റഫര്‍ ബംഗളൂരു എന്നിവര്‍ വിവധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ദക്ഷിണേന്ത്യന്‍ നിന്നുള്ള ഐ സി എ ഐ യുടെ മുന്‍ ദേശീയ പ്രസിഡന്റുമാരായ ആര്‍ ബാലകൃഷ്ണന്‍, ബി പി റാവു, ആര്‍ ഭൂപതി, കെ രഘു, എം ദേവരാജ റെഡ്ഡി എന്നിവര്‍ 'പ്രൊഫഷന്റെ ഭാവി നവീന കഴിവുകളുടെ വികസനം' എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ സി ഗോവിന്ദ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഏറ്റവും വലിയ സമ്മേളനമാണിതെന്നും, എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 3000 ത്തോളം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പങ്കെടുക്കുമെന്നും ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ കെ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐ സി എ ഐ എറണാകുളം ശാഖ നിലവില്‍ വന്നതിനു ശേഷം 1988, 1996, 2005, 2010 എന്നീ വര്‍ഷങ്ങളില്‍ ദക്ഷിണമേഖലാ സമ്മേളനങ്ങള്‍ക്ക് ആതിഥ്യം വഹിച്ചു. കൊച്ചിയില്‍ 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഈ സമ്മേളനം കേരളത്തിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സമൂഹവും അഭ്യുദയകാംഷികളും വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വ്യവസായ, വാണിജ്യ വ്യാപാര മേഖലകളില്‍ പലമാറ്റങ്ങള്‍ക്കും നാന്ദിയാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഐ സി എ ഐ കേന്ദ്ര കൗണ്‍സില്‍ അംഗം ബാബു എ്രബഹാം കളളിവയലില്‍, എറണാകുളം ഐ സി എ ഐ ശാഖ ചെയര്‍മാന്‍ പി ആര്‍ ശ്രീനിവാസന്‍ പറഞ്ഞു.സമ്മേളനത്തിന്റെ ലോഗോയുടെ പ്രകാശനം എറണാകുളം എം പി ഹൈബി ഈഡന്‍ നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it