Kerala

സിബിഎസ്ഇ സംസ്ഥാന കലോല്‍സവം: തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു

663 പോയിന്റുമായി മലബാര്‍ സഹോദയ ആണ് തൊട്ടുപിന്നില്‍. 640 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തുണ്ട്. കാറ്റഗറി ഒന്നില്‍ 94 പോയിന്റുമായി തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തും കാറ്റഗറി രണ്ടില്‍ 110 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയയും ആണ് മുന്നില്‍. 217 പോയിന്റുമായി കാറ്റഗറി മൂന്നില്‍ മലബാര്‍ സഹോദയയും കാറ്റഗറി നാലില്‍ 265 പോയിന്റുമായി തൃശൂര്‍ സഹോദയയും മുന്നേറുന്നു

സിബിഎസ്ഇ സംസ്ഥാന കലോല്‍സവം: തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു
X

കൊച്ചി: സംസ്ഥാന സിബിഎസ്ഇ കലോല്‍സവം രണ്ടാം ദിനം പിന്നിട്ടപ്പോള്‍ 754 പോയിന്റുമായി തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു. 663 പോയിന്റുമായി മലബാര്‍ സഹോദയ ആണ് തൊട്ടുപിന്നില്‍. 640 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തുണ്ട്. കാറ്റഗറി ഒന്നില്‍ 94 പോയിന്റുമായി തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തും കാറ്റഗറി രണ്ടില്‍ 110 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയയും ആണ് മുന്നില്‍. 217 പോയിന്റുമായി കാറ്റഗറി മൂന്നില്‍ മലബാര്‍ സഹോദയയും കാറ്റഗറി നാലില്‍ 265 പോയിന്റുമായി തൃശൂര്‍ സഹോദയയും മുന്നേറുന്നു.197 പോയിന്റുമായി മലബാര്‍ സഹോദയയയിലെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളാണ് മുന്നില്‍. 174 പോയിന്റുമായി തൃശൂര്‍ സഹോദയയിലെ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 162 പോയിന്റുമായി കാസര്‍ഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനത്തും മുന്നേറുന്നു.

Next Story

RELATED STORIES

Share it