Kerala

സി ബി എസ് ഇ സംസ്ഥാന കലോല്‍സവം 14 മുതല്‍ വാഴക്കുളത്ത്

വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്് പ്രധാന വേദി.കേരളത്തിലെ 1400 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തോളം മല്‍സാരാര്‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. 21 സ്റ്റേജുകളിലായി അഞ്ച് കാറ്റഗറികളിലായി 144 ഇനം മല്‍സരങ്ങളാണ് നടത്തുന്നത്. കാര്‍മല്‍ പബ്ലിക് സ്‌കൂളിന് പുറമെ ഇന്‍ഫന്റ് ജീസസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി എന്നിവിടങ്ങളാണ് മറ്റു മല്‍സര വേദികള്‍

സി ബി എസ് ഇ സംസ്ഥാന കലോല്‍സവം 14 മുതല്‍ വാഴക്കുളത്ത്
X

കൊച്ചി:കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റേയും ഓള്‍ കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സിബിഎസ്ഇ സംസ്ഥാന കലോല്‍സവം ഈ മാസം 14,15,16,17 തീയതികളില്‍ മൂവാറ്റുപുഴ വാഴക്കുളത്ത് നടക്കും. വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്് പ്രധാന വേദിയെന്ന് കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിംഖാന്‍, കോണ്‍ഫഡറേഷന്‍ ഓഫ് സഹോദയ കോംപ്ലക്സ് ജനറല്‍ സെക്രട്ടറി കെ എ ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിലെ 1400 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തോളം മല്‍സാരാര്‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്.

21 സ്റ്റേജുകളിലായി അഞ്ച് കാറ്റഗറികളിലായി 144 ഇനം മല്‍സരങ്ങളാണ് നടത്തുന്നത്. കാര്‍മല്‍ പബ്ലിക് സ്‌കൂളിന് പുറമെ ഇന്‍ഫന്റ് ജീസസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി എന്നിവിടങ്ങളിലാണ് മല്‍സര വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും ഇക്കാര്യത്തില്‍ സിബിഎസ് ഇ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഡ്വ. ടി പി എം ഇബ്രാഹിംഖാനും, കെ എ ഫ്രാന്‍സിസും പറഞ്ഞു.എബ്രഹാം തോമസ് എഫ്‌സിഎ (അസോസിയേഷന്‍ ഖജാന്‍ജി), എം എന്‍ സത്യദേവന്‍ (അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഫാ. ബിജു വെട്ടുകല്ലേല്‍ (കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോംപ്ലക്സ് ഖജാന്‍ജി), ഡോ. സിജന്‍ പോള്‍, ഊന്നുകല്ലേല്‍ (കലോല്‍സവം ജനറല്‍ കണ്‍വീനര്‍) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it