Kerala

സംസ്ഥാന സിബിഎസ്ഇ കലോല്‍സവം :തൃശൂര്‍ സഹോദയ മുന്നില്‍

136 പോയിന്റുമായി മലബാര്‍ സഹോദയ തൊട്ടുപിന്നാലെയുണ്ട്. 117 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തുണ്ട്. ആദ്യദിനത്തില്‍ ,മൂന്ന് കാറ്റഗറികളിലായി 47 ഇനങ്ങളാണ് പൂര്‍ത്തിയായത്. കാറ്റഗറി നാലില്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ അപ്പീല്‍ വന്നതിനെ തുടര്‍ന്ന് വിധി പ്രഖ്യാപനം നീട്ടി വച്ചിരിക്കുകയാണ്

സംസ്ഥാന സിബിഎസ്ഇ കലോല്‍സവം :തൃശൂര്‍ സഹോദയ മുന്നില്‍
X

കൊച്ചി: വാഴക്കുളം കാര്‍മ്മല്‍ സിഎംഐ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോല്‍സവത്തില്‍ ആദ്യ ദിന മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 138 പോയിന്റു നേടി തൃശൂര്‍ സഹോദയ മുന്നേറുന്നു. 136 പോയിന്റുമായി മലബാര്‍ സഹോദയ തൊട്ടുപിന്നാലെയുണ്ട്. 117 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തുണ്ട്. ആദ്യദിനത്തില്‍ ,മൂന്ന് കാറ്റഗറികളിലായി 47 ഇനങ്ങളാണ് പൂര്‍ത്തിയായത്. കാറ്റഗറി നാലില്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ അപ്പീല്‍ വന്നതിനെ തുടര്‍ന്ന് വിധി പ്രഖ്യാപനം നീട്ടി വച്ചിരിക്കുകയാണ്. കാറ്റഗറി ഒന്നില്‍ 65 പോയിന്റ് നേടി തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തും 49 പോയിന്റ് നേടി മലബാര്‍ സഹോദയ രണ്ടാം സ്ഥാനത്തുമാണ്. കാറ്റഗറി മൂന്നില്‍ തൃശൂര്‍ സഹോദയയ്ക്ക് 76 പോയിന്റും മലബാര്‍ സഹോദയയ്ക്ക് 72 പോയിന്റും ലഭിച്ചു. കാറ്റഗറി നാലില്‍ പത്ത് പോയിന്റ് നേടി സെന്‍ട്രല്‍ കേരള സഹോദയയും മലബാര്‍ സഹോദയയും ഒന്നാമത്തെ സ്ഥാനം പങ്കിട്ടു. നാളെ 44 ഇനങ്ങളില്‍ മല്‍സരം നടക്കും.

ചലച്ചിത്രതാരം മനോജ് കെ ജയന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. നുവാല്‍സ് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.കെ സി സണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിച്ചു. കാര്‍മ്മല്‍ സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍, മാനേജര്‍ ഫാ. ജോര്‍ജ് തടത്തില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ജെ ജോര്‍ജ്, പൈനാപ്പിള്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി എസ് രാമചന്ദ്രന്‍ പിള്ള പങ്കെടുത്തു.കേരളത്തിലെ 1400 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തോളം മല്‍സാരാര്‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. 21 സ്റ്റേജുകളിലായി അഞ്ച് കാറ്റഗറികളിലായി 144 ഇനം മല്‍സരങ്ങളാണ് നടത്തുന്നത്. 21 സ്റ്റേജുകളിലായി 144 ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും. കാര്‍മല്‍ പബ്ലിക് സ്‌കൂളിന് പുറമെ ഇന്‍ഫന്റ് ജീസസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി എന്നിവിടങ്ങളിലാണ് മല്‍സര വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it