Kerala

സംസ്ഥാനത്ത് 1345 സി ബി എസ് ഇ അംഗീകാരമുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സിബിഎസ്ഇ ഹൈക്കോടതിയില്‍

സി ബി എസ് ഇ അംഗീകാരം തേടി 870 സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹരജികളിലാണ് കോടതി ആവശ്യ പ്രകാരം അംഗീകൃത സ്‌കൂളുകളുടെ പട്ടിക സിബിഎസ് ഇ കോടതിക്ക് കൈമാറിയത്.പത്തും പന്ത്രണ്ടും ക്ലാസുകളൊഴികെ മറ്റു ക്ലാസുകളിലായി 9.37 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വിശദീകരിച്ചു

സംസ്ഥാനത്ത് 1345 സി ബി എസ് ഇ അംഗീകാരമുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സിബിഎസ്ഇ ഹൈക്കോടതിയില്‍
X

കൊച്ചി: സംസ്ഥാനത്ത് 1345 സിബി എസ് ഇ അംഗീകാരമുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സിബിഎസ്ഇ ഹൈക്കോടതിയില്‍.സി ബി എസ് ഇ അംഗീകാരം തേടി 870 സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹരജികളിലാണ് കോടതി ആവശ്യ പ്രകാരം അംഗീകൃത സ്‌കൂളുകളുടെ പട്ടിക സിബിഎസ് ഇ കോടതിക്ക് കൈമാറിയത്.പത്തും പന്ത്രണ്ടും ക്ലാസുകളൊഴികെ മറ്റു ക്ലാസുകളിലായി 9.37 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വിശദീകരിച്ചു.കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി പത്താം ക്ലാസില്‍ 2.18 ലക്ഷത്തോളം കുട്ടികളും പന്ത്രണ്ടാം ക്ലാസില്‍ 1.13 ലക്ഷത്തോളം കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കുളുകളുടെ പട്ടികയും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ പത്തിലും പന്ത്രണ്ടിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം

Next Story

RELATED STORIES

Share it