Kerala

വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്‌സി,ഐസിഎസ്‌സി സ്‌കുളുകളിലും വിദ്യാര്‍ഥി സംഘടനകള്‍ അക്രമം നടത്തുകയാണെന്നും ഇതിനു കാരണമാകുന്ന വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്‌സി -ഐസിഎസ്‌സി മാനേജുമെന്റ് കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്

വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
X

കൊച്ചി : വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി .വിദ്യാര്‍ഥി യുനിയനുകള്‍ എന്തിനാണ് മറ്റു സ്‌കുളുകളില്‍ അക്രമം നടത്തുന്നതെന്ന് കോടതി ആരാഞ്ഞു.വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്‌സി,ഐസിഎസ്‌സി സ്‌കുളുകളിലും വിദ്യാര്‍ഥി സംഘടനകള്‍ അക്രമം നടത്തുകയാണെന്നും ഇതിനു കാരണമാകുന്ന വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്‌സി -ഐസിഎസ്‌സി മാനേജുമെന്റ് കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ വിമര്‍ശനം. വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകളോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി.വിദ്യാര്‍ഥി സംഘടനകളായ കെഎസ്‌യു, എസ്എഫ്‌ഐ, എബിവിപി, എഐഎസ്എഫ് എന്നീ സംഘടനകളോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചു. കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപക അക്രമം നടക്കുന്നുണ്ടെന്നു ഹരജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ സിബിഎസ്ഇ സ്‌കൂളില്‍ അക്രമം നടത്തുന്നതായി അറിവില്ലന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Next Story

RELATED STORIES

Share it