Kerala

സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കത്തോലിക്കാ സഭ മെത്രാന്‍ സിനഡ്; വിദ്യാഭ്യാസമേഖലയിലെ നയം പ്രതിസന്ധി സൃഷ്ടിക്കുന്നു

വിദ്യാഭ്യാസമേഖലയില്‍ അനാവശ്യപ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നു കൊച്ചിയില്‍ ഏതാനും ദിവസമായി നടന്നുവരുന്ന സീറോ മലബാര്‍ സഭയിലെ മുഴുന്‍ മെത്രാന്‍മാരും പങ്കെടുക്കുന്ന സിനഡ്് വിലയിരുത്തി.

സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കത്തോലിക്കാ സഭ മെത്രാന്‍ സിനഡ്; വിദ്യാഭ്യാസമേഖലയിലെ നയം പ്രതിസന്ധി സൃഷ്ടിക്കുന്നു
X

കൊച്ചി: സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭ മെത്രാന്‍ സിനഡ്. വിദ്യാഭ്യാസമേഖലയില്‍ അനാവശ്യപ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നു കൊച്ചിയില്‍ ഏതാനും ദിവസമായി നടന്നുവരുന്ന സീറോ മലബാര്‍ സഭയിലെ മുഴുന്‍ മെത്രാന്‍മാരും പങ്കെടുക്കുന്ന സിനഡ്് വിലയിരുത്തി. അധ്യാപക തസ്തികകള്‍ അനുവദിക്കാതെയും നിയമനങ്ങള്‍ പാസാക്കാതെയും എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നതു ഖേദകരമാണ്.

ആയിരക്കണക്കിന് അധ്യാപകര്‍ വര്‍ഷങ്ങളായി വേതനമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടണം. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സര്‍ക്കാര്‍ ഈ മേഖലയിലാണു കേരളത്തിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും പഠിക്കുന്നത് എന്ന സത്യം വിസ്മരിക്കരുതെന്നും സിനഡ് പറഞ്ഞു. കാര്‍ഷികമേഖലയിലെ തിരിച്ചടികള്‍ മൂലം കര്‍ഷകര്‍ നിത്യദാരിദ്ര്യത്തിലേയ്ക്കു നീങ്ങുന്ന ദയനീയ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്ന് അല്‍മായ നേതാക്കള്‍ സിനഡില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. പ്രളയക്കെടുതി നേരിട്ട വിവിധ പ്രദേശങ്ങളിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് ജാതിമതഭേദമെന്യേ ഈ തുക ലഭ്യമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.13 കോടി രൂപ കൂടി സീറോ മലബാര്‍ സഭയുടെ സംഭാവനയായി നല്‍കാനും സിനഡ് തീരുമാനിച്ചു. ദലിത് ക്രൈസ്തവര്‍ക്ക് ഇതര മതവിഭാഗങ്ങളിലെ ദലിതര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതു പ്രത്യക്ഷമായ നീതിനിഷേധമാണെന്നു സിനഡ് വിലയിരുത്തി. പതിറ്റാണ്ടുകളായി സഭ ഉന്നയിക്കുന്ന ദലിതരുടെ അവകാശസംരക്ഷണമെന്ന ആവശ്യം അധികാരികള്‍ അവഗണിക്കുന്നതു മതപരമായ വിവേചനമാണ്്. ദലിത് കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനു സഹായം നല്‍കാന്‍ സഭയിലുള്ള പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനും സിനഡ് തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ രണ്ടാഴ്ചയായി സമ്മേളിക്കുന്ന സിനഡ് ഇന്ന് സമാപിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും.




Next Story

RELATED STORIES

Share it