Kerala

ക്വാറന്റൈനിലാവാതെ ശ്രദ്ധിക്കണം; പോലിസുകാര്‍ക്ക് ഇടുക്കി ജില്ലാ പോലിസ് മേധാവിയുടെ സര്‍ക്കുലര്‍

അവധിയിലുള്ള പോലിസുകാര്‍ ക്വാറന്റൈനിലായാല്‍ ചികില്‍സാച്ചെലവ് സ്വന്തം നിലയില്‍ വഹിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്വാറന്റൈനിലാവാതെ ശ്രദ്ധിക്കണം; പോലിസുകാര്‍ക്ക് ഇടുക്കി ജില്ലാ പോലിസ് മേധാവിയുടെ സര്‍ക്കുലര്‍
X

ഇടുക്കി: ക്വാറന്റൈനിലാവാതെ ശ്രദ്ധിക്കണമെന്ന് ചൂണ്ടിക്കാട്ടി പോലിസുകാര്‍ക്കായി ജില്ലാ പോലിസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമാവുന്നു. ഇടുക്കി ജില്ലയിലെ എസ്എച്ച്ഒമാര്‍ക്കാണ് ജില്ലാ പോലിസ് മേധാവി സര്‍ക്കുലര്‍ അയച്ചത്. അവധിയിലുള്ള പോലിസുകാര്‍ ക്വാറന്റൈനിലായാല്‍ ചികില്‍സാച്ചെലവ് സ്വന്തം നിലയില്‍ വഹിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതിന് പുറമേ വകുപ്പുതല നടപടിയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്.

ഡ്യൂട്ടി റെസ്റ്റിലുള്ള പോലിസുകാര്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണ്. കടകളില്‍ പോവുന്നത് ഒഴിവാക്കി സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങണം. മറ്റുള്ളവരുടെ ഫോണോ വാഹനങ്ങളോ സ്പര്‍ശിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഇറക്കിയ നടപടി കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജില്ലയിലെ പോലിസുകാര്‍ക്കിടയില്‍ വ്യാപക അതൃപ്തയാണുണ്ടാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it