Kerala

സ്കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവം:കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക മരണത്തിന് കീഴടങ്ങി

മൂവാറ്റുപുഴ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ അധ്യാപികയും അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യയുമായ രേവതി (26)ആണ് മരിച്ചത്. കഴിഞ്ഞ 21നു സ്‌കൂളില്‍ നടന്ന യോഗ ദിനാചരണത്തിനായി സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ അണിനിരത്തുന്നതിനിടെ സ്‌കൂള്‍ അക്കാദമിക്ക് ഡയറക്ടറുടെ കാര്‍ നിയന്ത്രണംവിട്ടു പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു

സ്കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവം:കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക  മരണത്തിന് കീഴടങ്ങി
X

കൊച്ചി: മൂവാറ്റുപുഴ വിവേകാന്ദ പബ്ലിക് സ്‌കുളില്‍ യോഗാദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയിലേക്ക് പാഞ്ഞ് കയറിയ കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു.മൂവാറ്റുപുഴ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ അധ്യാപികയും അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യയുമായ രേവതി (26)ആണ് മരിച്ചത്. കഴിഞ്ഞ 21നു സ്‌കൂളില്‍ നടന്ന യോഗ ദിനാചരണത്തിനായി സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ അണിനിരത്തുന്നതിനിടെ സ്‌കൂള്‍ അക്കാദമിക്ക് ഡയറക്ടറുടെ കാര്‍ നിയന്ത്രണംവിട്ടു പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. കാര്‍ പാഞ്ഞുകയറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നു വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനിടെയാണ് അധ്യാപികയ്ക്കു പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ അധ്യാപികയെ ഉടന്‍ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. നിസാര പരിക്കേറ്റ വിദ്യാര്‍ഥികള്‍ അന്നു തന്നെ ആശുപത്രി വിട്ടിരുന്നു. അക്കാദമിക് ഡയറക്ടറായ ആര്‍ കൃഷ്ണകുമാര്‍ വര്‍മ തന്റെ കാറുമായി സ്‌കൂള്‍ വളപ്പിലേയ്ക്കു വരുന്നതിനിടെ കുറുകെ വന്ന മറ്റൊരു വിദ്യാര്‍ഥിയുടെ ദേഹത്തു തട്ടാതെ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ അധ്യാപിക രേവതിയുടെ ദേഹത്താണ് ആദ്യം കാര്‍തട്ടിയത്. അധ്യാപികയെ വലിച്ചിഴച്ച് മുന്നോട്ടു നീങ്ങിയ കാര്‍ കുട്ടികളെയും തട്ടിവീഴ്ത്തുകയായിരിന്നു. സമീപത്തു പാര്‍ക്കു ചെയ്തിരുന്ന സ്‌കൂള്‍ ബസില്‍ ഇടിച്ചാണ് കാര്‍ നിന്നത്. സംഭവത്തില്‍ ആര്‍ കൃഷ്ണകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. മരിച്ച അധ്യാപിക രേവതിയ്ക്കു രണ്ടര വയസുള്ള കുട്ടിയുണ്ട്.

Next Story

RELATED STORIES

Share it