Kerala

ബിപിസിഎല്‍ സ്വകാര്യവല്‍കരണം; അടുത്തമാസം രാജ്ഭവന്‍ മാര്‍ച്ച്;ഏപ്രിലില്‍ പണിമുടക്ക്

സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേയും ബിമലും എല്‍ഐസിയും ബിപിസിഎലും ഉള്‍പ്പെടെ രാജ്യം മുഴുവന്‍ വില്‍ക്കുവാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് തപന്‍ സെന്‍ പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ പെതുമേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നത് ഒരുതരത്തിലും അംഗീകരിക്കനാവില്ല. തൊഴിലാളി ഐക്യം ശക്തിപ്പെടുത്തി ഈ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം

ബിപിസിഎല്‍ സ്വകാര്യവല്‍കരണം; അടുത്തമാസം രാജ്ഭവന്‍ മാര്‍ച്ച്;ഏപ്രിലില്‍  പണിമുടക്ക്
X

കൊച്ചി: ബിപിസിഎല്‍ സ്വകാര്യ വല്‍കരണത്തിനെതിരേ ബിപിസിഎല്‍ തൊഴിലാളികളോട് രാജ്യവ്യാപകമായി ഏപ്രില്‍ 20,21 തീയതികളില്‍ പണിമുടക്കാനുംപെതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുവാന്‍ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുവാനും കൊച്ചിയില്‍ നടന്ന പെട്രോളിയം വര്‍ക്കേഴ്സ് ദേശിയ ജോയിന്റ് കണ്‍വന്‍ഷന്‍ തീരുമാനം. അടുത്ത മാസം ബിപിസിഎല്‍ കൊച്ചി യൂനിറ്റില്‍ നിന്ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കും.സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേയും ബിമലും എല്‍ഐസിയും ബിപിസിഎലും ഉള്‍പ്പെടെ രാജ്യം മുഴുവന്‍ വില്‍ക്കുവാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് തപന്‍ സെന്‍ പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ പെതുമേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നത് ഒരുതരത്തിലും അംഗീകരിക്കനാവില്ല. തൊഴിലാളി ഐക്യം ശക്തിപ്പെടുത്തി ഈ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ രാജ്യത്തെ വില്‍ക്കുക മോദിക്ക് എളുപ്പമാവില്ലെന്നും അതിന് നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിഐടിയു ദേശീയ സെക്രട്ടറി സ്വദേശ് ദേവ് റോയി അധ്യക്ഷത വഹിച്ചു.അടുത്ത മാസം ബിപിസിഎല്‍ കൊച്ചി യൂനിറ്റില്‍ നിന്ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കും.

ഏപ്രില്‍ 20,21 തീയതികളില്‍ ബിപിസിഎല്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റു പെട്രോളിയം കമ്പനികളിലെ ജീവനക്കാര്‍ രാജ്യവ്യാപകമായി ഏപ്രില്‍ 20ന് അവധിയെടുക്കും. പൊതു മേഖല സ്ഥാപനങ്ങളുടെ സ്വകാരവല്‍കരണത്തിനെതിരേ വിവിധ പ്രചാരണ പരിപാടികള്‍ അടുത്ത മാസം സംഘടിപ്പിക്കും. മറ്റ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കരെയും കുടുംബത്തെയും പങ്കെടുപ്പിച്ചുകൊണ്ട് ബിപിസിഎല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജില്ലകളിലും ഏപ്രില്‍ 1 മുതല്‍ 15 വരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 15 മുതല്‍ 20 വരെ ബിപിസിഎല്‍ യൂനിറ്റ് കവാടങ്ങളില്‍ റിലേ കൂട്ട ധര്‍ണ തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ക്കും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍ ഒഎന്‍ജിസി, ഒഐഎല്‍, എംആര്‍പിഎല്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങളിലെ ആള്‍ ഇന്ത്യ പെട്രോളിയം വര്‍ക്കേഴ്സ് ഫെഡറേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് പെട്രോളിയം വര്‍ക്കേഴ്സ്, പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ എന്നീ തൊഴിലാളി സംഘടനകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രേഡ് യൂനിയന്‍ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി, സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, എന്‍എഫ്പിഡബ്ല്യു പ്രസിഡന്റ് പാണ്ടുരാഗ് ടിക്കാം, പിജിഡബ്ല്യുഎഫ്‌ഐ ജനറല്‍ സ്രെകട്ടറി നോഗാന്‍ ചുട്ടിയ, എഐപിഡബ്ല്യുഎഫ് നേതാവ് കെ കെ ഇബ്രാഹിംകുട്ടി, ഭാരത് പെട്രോളിയം ഓഫീസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ടി പ്രശാന്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it