Kerala

ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്: നടി ഷംന കാസിമിന്റെ മൊഴി പോലിസ് ഇന്ന് രേഖപെടുത്തും

കേസുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനായി അന്വേഷണ സംഘം ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്.ഇതിനു ശേഷമായിരിക്കും ഷംന കാസിമിന്റെ മൊഴി രേഖപെടുത്തുക.ഹൈദരാബാദില്‍ നിന്നും ഇന്നലെയാണ് ഷംന കൊച്ചിയിലെ വീട്ടില്‍ എത്തിയത്.ക്വാറന്റൈനിലായതിനാല്‍ ഓണ്‍ലൈനായിട്ടായിരിക്കും ഷംനയുടെ മൊഴി പോലിസ് രേഖപെടുത്തുക.അതേ സമയം തട്ടിപ്പുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന സ്വര്‍ണകടത്ത് പ്രതികള്‍ ഉണ്ടാക്കിയ കെട്ടുകഥയാണെന്ന നിഗമനത്തില്‍ പോലിസ് എത്തിയതായാണ് വിവരം

ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്: നടി ഷംന കാസിമിന്റെ മൊഴി പോലിസ് ഇന്ന് രേഖപെടുത്തും
X

കൊച്ചി: ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പരാതിക്കാരിയായ നടി ഷംന കാസിമിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപെടുത്തും.കേസുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനായി അന്വേഷണ സംഘം ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്.ഇതിനു ശേഷമായിരിക്കും ഷംന കാസിമിന്റെ മൊഴി രേഖപെടുത്തുക.ഹൈദരാബാദില്‍ നിന്നും ഇന്നലെയാണ് ഷംന കൊച്ചിയിലെ വീട്ടില്‍ എത്തിയത്.ക്വാറന്റൈനിലായതിനാല്‍ ഓണ്‍ലൈനായിട്ടായിരിക്കും ഷംനയുടെ മൊഴി പോലിസ് രേഖപെടുത്തുക.

അതേ സമയം തട്ടിപ്പുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന സ്വര്‍ണകടത്ത് വിഷയം പ്രതികള്‍ ഉണ്ടാക്കിയ കെട്ടുകഥയാണെന്ന നിഗമനത്തില്‍ പോലിസ് എത്തിയതായാണ് വിവരം.തട്ടിപ്പിന്റെ മുഖ്യ ആസൂത്രകര്‍ ആദ്യം പിടിയിലായ റഫീഖും കഴിഞ്ഞ ദിവസം പിടിയിലായ ഹാരിസുമാണെന്നാണും പോലിസ് കണ്ടെത്തിയതായാണ് സൂചന.ഇവര്‍ക്ക് ഷംന കാസിമിന്റെ നമ്പര്‍ ലഭിച്ചത് സിനിമാ മേഖലയില്‍ നിന്നും തന്നെയാണെന്നും പോലിസിന് വ്യക്തമായി.വിവാഹാലോചനയുമായി ഷംനയെ സമീപിച്ച് പണം തട്ടാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. സമാന രീതിയില്‍ പ്രതികള്‍ നിരവധി പെണ്‍കുട്ടികളെ തട്ടിപ്പിനിരയാക്കി പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ടെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it